

തിരുവനന്തപുരം: എലിപ്പനിക്ക് ചികിത്സയിലിരിക്കെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു. വെങ്ങാനൂര്‍ സ്വദേശിയായ ഡി സുധാകരനാ(58)ണ് മരിച്ചത്. കഴിഞ്ഞ മാസം നാല് മുതല്‍ മെഡിക്കല്‍ കോളേജില്‍ എലിപ്പനിക്ക് ചികിത്സയിലായിരുന്നു സുധാകരന്‍. രണ്ട് ദിവങ്ങള്‍ക്ക് മുന്‍പാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. കൂലിപ്പണിക്കാരനായ സുധാകരന്‍ ഇന്നലെയാണ് മരിച്ചത്. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
അതേസമയം, സംസ്ഥാനത്ത് ആശങ്ക സൃഷ്ടിക്കുകയാണ് അമീബിക് മസ്തിഷ്ക ജ്വരം. കഴിഞ്ഞ വര്‍ഷം 200ഓളം ആളുകളെയാണ് രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2024ല്‍ 39 പേര്‍ക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. 2025ല്‍ 47 പേര്‍ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു. 2024ല്‍ മരണസംഖ്യ ഒന്‍പതായിരുന്നു. രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight; A patient undergoing treatment for leptospirosis died after contracting amoebic brain fever, spreading concern across Kerala