പറവൂരില്‍ വി ഡി സതീശനെ നേരിടാന്‍ സുനില്‍ കുമാര്‍? മത്സരിപ്പിക്കാന്‍ സിപിഐയില്‍ ആലോചന

പറവൂരില്‍ പാര്‍ട്ടിക്കുള്ളില്‍ പുകയുന്ന വിഭാഗീയതയ്ക്കും സുനില്‍കുമാറിന്റെ വരവോടെ പരിഹാരമായേക്കുമെന്ന കണക്കുകൂട്ടലും നേതൃത്വത്തിനുണ്ട്

പറവൂരില്‍ വി ഡി സതീശനെ നേരിടാന്‍ സുനില്‍ കുമാര്‍? മത്സരിപ്പിക്കാന്‍ സിപിഐയില്‍ ആലോചന
dot image

കൊച്ചി: പറവൂര്‍ നിയോജക മണ്ഡലത്തില്‍ വി ഡി സതീശനെതിരെ വി എസ് സുനില്‍ കുമാറിനെ മത്സരിപ്പിക്കാനുള്ള ആലോചനയില്‍ സിപിഐ. വി എസ് സുനില്‍ കുമാറിന് ഇളവ് നല്‍കി പറവൂരില്‍ മത്സരിപ്പിക്കാനാണ് സിപിഐ ആലോചന. സുനില്‍ കുമാര്‍ എത്തിയാല്‍ മികച്ച മത്സരം ഉറപ്പിക്കാനാകുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ പ്രതീക്ഷ.

ഏകപക്ഷീയമായ മത്സരമാണ് പലപ്പോഴും മണ്ഡലത്തില്‍ നടക്കുന്നതെന്നും ജനകീയ മുഖമുള്ള താരസ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചാല്‍ ഗൗരവമുള്ള മത്സരം നടക്കുമെന്നുമുള്ള കണക്കുകൂട്ടലാണ് വി എസ് സുനില്‍ കുമാറിലേക്ക് എത്തിയത്. പറവൂര്‍ സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം സിപിഐഎമ്മിനുള്ളില്‍ ശക്തമാണ്.

പറവൂരില്‍ പാര്‍ട്ടിക്കുള്ളില്‍ പുകയുന്ന വിഭാഗീയതയ്ക്കും സുനില്‍കുമാറിന്റെ വരവോടെ പരിഹാരമായേക്കുമെന്ന കണക്കുകൂട്ടലും നേതൃത്വത്തിനുണ്ട്. മുന്‍ ജില്ലാ സെക്രട്ടറി പി രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ പൊതുജനങ്ങളില്‍ അവമതിപ്പുണ്ടാക്കിയിട്ടുണ്ട്. പറവൂരില്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ജില്ലാ എക്‌സിക്യൂട്ടീവിലും ജില്ലാ കൗണ്‍സിലിലും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

മണ്ഡലം ഏറ്റെടുക്കണമെന്ന സിപിഐഎമ്മിലെ ആവശ്യം വകവെച്ചുകൊടുക്കാതെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് സംസ്ഥാന നേതൃത്വത്തിന് ജില്ലാ നേതൃത്വം നിര്‍ദേശം നല്‍കിയത്.

Content Highlights: V S Sunil Kumar May Contest In Paravoor Assembly Constituency Against V D Satheesan

dot image
To advertise here,contact us
dot image