ബസ് ഡ്രൈവർമാർക്ക്​ ഏകീകൃത യൂണിഫോം നിർബന്ധമാക്കി​ സൗ​​ദി

ബസ് ഡ്രൈവർമാർക്ക്​ ഏകീകൃത യൂണിഫോം നിർബന്ധമാക്കി​ സൗ​​ദി

ബസുകളിൽ നൽകുന്ന സേവനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെയാണ്​ ഇത്​ നടപ്പിലാക്കുന്നതെന്നും അതോറിറ്റി പറഞ്ഞു.

റിയാദ്​: സൗദിയിൽ ബസ് ഡ്രൈവർമാർക്ക്​ ഏകീകൃത യൂണിഫോം നിർബന്ധമാക്കി​ കൊണ്ടുള്ള തീരുമാനം പ്രാബല്യത്തിൽ വന്നതായി ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി വ്യക്തമാക്കി. അടുത്തിടെയാണ്​ ബസ് ഡ്രൈവർമാർക്ക്​ ഏകീകൃത യൂണിഫോം ഗതാഗത അതോറിറ്റി അംഗീകരിച്ചത്​. ഏപ്രിൽ 25 വ്യാഴാഴ്​ച മുതൽ തീരുമാനം നടപ്പിലായിട്ടുണ്ടെന്നും മുഴുവൻ ഡ്രൈവർമാരും ഇത് പാലിക്കണമെന്നും ഗതാഗത അതോറിറ്റി ആവശ്യപ്പെട്ടു.

ഗതാ​ഗത മേഖലയിലെ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാ​ഗമായാണ് നടപടി. നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കും. എല്ലാവിധ ബസ് സർവീസുകൾക്കും നിയമം ബാധകമാണ്. അല്ലെങ്കിൽ നീളമുള്ള കറുത്ത പാൻറ്‌സ്, കറുത്ത ഷൂസ്, കറുത്ത ബെൽറ്റ്​ എന്നിവയ്‌ക്കൊപ്പം കളർ കോഡുള്ള നീല ഷർട്ട് ധരിക്കാം.

അതോറിറ്റിയിൽ നിന്ന് മുൻകൂർ അനുമതി നേടിയ ശേഷം സ്ഥാപനങ്ങൾക്ക് സ്വന്തം യൂണിഫോം വികസിപ്പിക്കാവുന്നതാണെന്നും ഗതാഗത അതോറിറ്റി പറഞ്ഞു. ഗതാഗത പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക്​ യൂണിഫോം ഒരു അടിസ്ഥാന ആവശ്യമാണ്. ബസുകളിൽ നൽകുന്ന സേവനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെയാണ്​ ഇത്​ നടപ്പിലാക്കുന്നതെന്നും അതോറിറ്റി പറഞ്ഞു.

ബസ് ഡ്രൈവർമാർക്ക്​ ഏകീകൃത യൂണിഫോം നിർബന്ധമാക്കി​ സൗ​​ദി
ചാറ്റ് ചെയ്തത് 'എ ഐ കാമുകൻ'; സംഭവം അറിഞ്ഞ് ഞെട്ടി കാമുകി, പിന്നെ തുറന്നുപറച്ചില്‍
logo
Reporter Live
www.reporterlive.com