മാലിന്യത്തില് നിന്ന് വൈദ്യുതി ഉത്പ്പാദിപ്പിക്കാന് ദുബായ്

യുഎഇയുടെ നെറ്റ് സീറോ സ്ട്രാറ്റജി 2050 ന് അനുസൃതമാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

dot image

ദുബായ്: മാലിന്യത്തില് നിന്ന് വൈദ്യുതി ഉത്പ്പാദിപ്പിക്കാന് പുതിയ പദ്ധതിയുമായി ദുബായ് ഭരണകൂടം. ഇതിനായി ദുബായ് മുനിസിപ്പാലിറ്റിയും ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടര് അതോറിറ്റിയും തമ്മില് കരാര് ഒപ്പിട്ടു. മാലിന്യം അഴുകുമ്പോള് ഉണ്ടാകുന്ന വാതകങ്ങളില് നിന്ന് ഊര്ജം ഉല്പ്പാദിപ്പിക്കുന്നതാണ് പദ്ധതി. യുഎഇയുടെ നെറ്റ് സീറോ സ്ട്രാറ്റജി 2050 ന് അനുസൃതമാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

പദ്ധതിയിലൂടെ ഓരോ വര്ഷവും ഏകദേശം മൂന്ന് ലക്ഷം ടണ് കാര്ബണ് പുറം തള്ളല് കുറയ്ക്കാന് കഴിയുമെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര് ജനറല് ദാവൂദ് അല് ഹജ്രി പറഞ്ഞു. 2050ഓടെ ശുദ്ധമായ സ്രോതസ്സുകളില് നിന്ന് 100 ശതമാനം ഊര്ജം ഉല്പ്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

dot image
To advertise here,contact us
dot image