
റിയാദ്: കൊല്ലം കരുനാഗപ്പള്ളി സ്വദേശി റിയാദില് നിര്യാതനായി. കൊല്ലം കരുനാഗപ്പള്ളി കഞ്ഞിപ്പുഴ ചങ്ങാംകുളങ്ങര കടയ്ക്കൽ മാർക്കറ്റ് കിഴക്കട്ടിൽ പുത്തൻതാഴത്ത് സ്വദേശി സൈനുദ്ദീൻ കുഞ്ഞു (53) ആണ് മരിച്ചത്. നാട്ടിൽ പോകാനായുള്ള തയ്യാറെടുപ്പിനിടെ അസുഖബാധിതനായ മലയാളി ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
നാലുവര്ഷമായി റിയാദിലെത്തിയ സൈനുദ്ദീന് നാട്ടിലേക്ക് ഒരുവട്ടം പോലും പോയിരുന്നില്ല. പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് രോഗബാധിതനായത് .ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. സ്പോണ്സറുടെ വീട്ടില് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.