'റിയാദ് എയര്‍' ; പുതിയ ഡിസൈൻ പുറത്ത് വിട്ടു

'റിയാദ് എയര്‍' ; പുതിയ ഡിസൈൻ പുറത്ത് വിട്ടു

രണ്ടുതരം കളര്‍ ഡിസൈനുകളില്‍ ആണ് വിമാനങ്ങള്‍ ഇറക്കുന്നത്

റിയാദ്: സൗദി അറേബ്യയുടെ പുതിയ വിമാന കമ്പനിയായ 'റിയാദ് എയര്‍' വിമാനങ്ങളുടെ രണ്ടാമത്തെ ഡിസൈന്‍ പുറത്ത് വിട്ടു. ദുബായ് എയര്‍ ഷോയിലാണ് പുതിയ ഡിസൈന്‍ അവതരിപ്പിച്ചത്. രണ്ടുതരം കളര്‍ ഡിസൈനുകളില്‍ ആണ് വിമാനങ്ങള്‍ ഇറക്കുന്നത്. ഇങ്ങനെ വിമാനം ഇറക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര വിമാന കമ്പനിയാണ് റിയാദ് എയര്‍ എന്ന് അധികൃതര്‍ പറഞ്ഞു.

ആദ്യ ഡിസൈനിലുള്ള വിമാനങ്ങള്‍ അവതരിപ്പിച്ച് മാസങ്ങള്‍ക്ക് ശേഷം ആണ് പുതിയ വിമാനങ്ങളുടെ ഡിസൈന്‍ പുറത്തിറക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണില്‍ പാരിസ് എയര്‍ ഷോയിലാണ് ആദ്യത്തെ ഡിസൈന്‍ പുറത്തിറക്കിയത്. 2025 പകുതിയോടെ സര്‍വീസ് ആരംഭിക്കുന്നതിനുളള പ്രവര്‍ത്തനങ്ങളിലാണ് റിയാദ് എയര്‍.

'റിയാദ് എയര്‍' ; പുതിയ ഡിസൈൻ പുറത്ത് വിട്ടു
അബുദബി അന്താരാഷ്ട്ര വിമാനത്താവളം; പുതിയ ടെര്‍മിനല്‍ പൂർണമായും പ്രവർത്തനം ആരംഭിച്ചു

പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന് കീഴിലാണ് പുതിയ കമ്പനി സ്ഥാപിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള നൂറിലധികം ലക്ഷ്യസ്ഥാനങ്ങൾ ആണ് ആദ്യ ഘട്ടത്തിൽ ലക്ഷ്യം വെക്കുന്നത്. റിക്രൂട്ട്‌മെന്റ് നടപടികള്‍ക്കും റിയാദ് എയര്‍ ഉടന്‍ തുടക്കം കുറിക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com