മക്കയിൽ വ്യാജ ഹജ്ജ് പ്രചാരണം; നാല് ചൈനീസ് പൗരന്മാർ പിടിയിൽ

ഏപ്രിൽ 23 മുതൽ മക്കയിൽ പ്രവേശിക്കാൻ ഔദ്യോഗിക പ്രവേശന അനുമതി നേടണമെന്ന് നേരത്തെ പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് അറിയിച്ചിരുന്നു

dot image

ഹജ്ജ് തീർത്ഥാടനത്തിനിടെ മക്കയിൽ താമസവും ഗതാഗതവും സോഷ്യൽ മീഡിയയിൽ വ്യാജ വാഗ്ദാനം ചെയ്ത് പോസ്റ്റ് ഇട്ട നാല് ചൈനീസ് പൗരന്മാർ പിടിയിൽ. മക്ക പൊലീസിന്റെ സുരക്ഷാ പട്രോളിങ് സംഘമാണ് നാല് പേരെയും പിടികൂടിയത്.

പുണ്യസ്ഥലങ്ങളിൽ താമസവും ഗതാഗതവും വാഗ്ദാനം ചെയ്ത് കൊണ്ട് ഇവർ പരസ്യം ചെയ്തിരുന്നു. വഞ്ചനാപരമായ മാർഗങ്ങളിൽ ഏർപ്പെട്ടതിനാണ് പൊലീസ് നാല് പേരെയും അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ച ശേഷം നാല് പേരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നിന്ന് 911 എന്ന ഫോൺ നമ്പറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് 999 എന്ന നമ്പറിലും വിളിച്ച് അറിയിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി സൗദി പൗരന്മാരോടും സൗദിയിലെ താമസക്കാരോടും അഭ്യർത്ഥിച്ചു.

ഏപ്രിൽ 23 മുതൽ മക്കയിൽ പ്രവേശിക്കാൻ ഔദ്യോഗിക പ്രവേശന അനുമതി നേടണമെന്ന് നേരത്തെ പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് അറിയിച്ചിരുന്നു. സൗദി പൗരന്മാർക്കും പ്രവാസികൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമാണ്.

സാധുവായ തൊഴിൽ പെർമിറ്റ്, മക്കയിൽ രജിസ്റ്റർ ചെയ്ത താമസ അനുമതി, ഔദ്യോഗിക ഹജ്ജ് പെർമിറ്റ് എന്നിവയിൽ ഏതെങ്കിലും ഒരു രേഖയാണ് പ്രവേശനത്തിനായി നൽകേണ്ടത്. ലൈസൻസില്ലാത്തതോ താമസ സൗകര്യമോ ഗതാഗത സൗകര്യമോ വാഗ്ദാനം ചെയ്യുന്നതോ ആയ വ്യാജ ഹജ്ജ് പ്രചാരണങ്ങൾ നടത്തരുതെന്നും സൗദി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Content Highlights: Four Chinese nationals arrested for fake Hajj campaign in Mecca

dot image
To advertise here,contact us
dot image