
റിയാദ്: ആഫ്രിക്കന് രാജ്യങ്ങളില് 100 കോടി ഡോളറിന്റെ വികസന പദ്ധതി പ്രഖ്യാപിച്ച് സൗദി ഭരണകൂടം. സൗദി കിരീടാവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ് ബിന് സല്മാന് രാജകുമാരനാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
വിനോദ സഞ്ചാരികളെ ഇതിലേ.. ഇതിലേ...; ഒറ്റ വിസയിൽ 'ഗൾഫ്' കാണാൻ അവസരംഅടുത്ത 10 വര്ഷം കൊണ്ട് പൂര്ത്തിയാക്കുന്ന വമ്പന് വികസന പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ തലങ്ങളില് ആഫ്രിക്കന് രാജ്യങ്ങളുമായുള്ള സഹകരണം വര്ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ആഫ്രിക്കയില് വിവിധ മേഖലകളിലായി 25 ശതകോടി ഡോളറിലധികം നിക്ഷേപം നടത്താനും സൗദി അറേബ്യ ലക്ഷ്യമിടുന്നു. അവിടെ നിന്നുള്ള കയറ്റുമതിക്കായി 10 ശതകോടി ഡോളറിന്റെ ധനസഹായവും ഇന്ഷുറന്സും സൗദി നല്കും.