തോല്‍വിയുടെ വക്കില്‍ നിന്ന് സമനില നേടി മാഞ്ചസ്റ്റര്‍ സിറ്റി; കിരീടപ്പോരോട്ടം പ്ലേ ഓഫിലേക്കോ?
86-ാം മിനിറ്റില്‍ പെനാള്‍ട്ടി മിസ്സാക്കി
15 May 2022 3:35 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പ്രീമിയര്‍ ലീഗ് കിരീടപ്പോരാട്ടത്തില്‍ സമനിലയില്‍ കുടുങ്ങി മാഞ്ചസ്റ്റര്‍ സിറ്റി. പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള വെസ്റ്റ് ഹാമുമായിട്ടുള്ള മത്സരത്തില്‍ സിറ്റി സമനില വഴങ്ങുകയായിരുന്നു. ഇരു ടീമുകളും രണ്ട് ഗോള്‍ നേടി. ഇതോടെ രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളുമായി നാല് പോയിന്റ് വ്യത്യാസം മാത്രമാണ് സിറ്റിക്കുള്ളത്.
സിറ്റിക്ക് ഇനി ഒരു മത്സരവും ലിവര്‍പൂളിന് രണ്ട് മത്സരവുമാണ് ബാക്കിയുള്ളത്. ഇതോടെ കിരീടപ്പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുമോയെന്ന് ഉറ്റുനോക്കുകയാണ് ഫുട്ബോള്‍ ലോകം. ലിവര്‍പൂളിന്റെ കഴിഞ്ഞ ദിവസത്തെ ട്വീറ്റും സാമൂഹ്യമാധ്യമങ്ങളില്‍ ഇതോടെ വൈറലായി. കിരീട വിജയിയെ നിശ്ചയിക്കാന്‍ പ്ലേ ഓഫ് വേണ്ടി വരുമോ എന്നാണ് ഇതോടെ ആരാധകര്‍ ഉറ്റുനോക്കുന്നത്.
It's unlikely...but not impossible@TheoSquiresECHO explains 😲 https://t.co/zN0GB75HjR
— Liverpool FC News (@LivEchoLFC) May 10, 2022
അതേസമയം വെസ്റ്റ് ഹാമിനെതിരെ തോല്‍വിയുടെ വക്കില്‍ നിന്നാണ് സിറ്റി സമനില നേടിയത്. ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നിലായിരുന്ന സിറ്റി 49-ാം മിനിറ്റില്‍ ജാക്ക് ഗ്രീലിഷിലൂടെ ഒരു ഗോള്‍ മടക്കി. 60-ാം മിനിറ്റില്‍ വ്ളാഡമിര്‍ കൗഫലിന്റെ സെല്‍ഫ് ഗോളാണ് മല്‍സരം സമനിലയിലാക്കിയത്. 86-ാം മിനിറ്റില്‍ ലഭിച്ച പെനാള്‍ട്ടി ഗോളാക്കാനും സിറ്റിക്കായില്ല.
അതേസമയം എഫ് എ കപ്പില്‍ ചെല്‍സിയെ തോല്‍പ്പിച്ച ലിവര്‍പൂള്‍ മികച്ച ഫോമിലാണ്. പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ ചെല്‍സിയെ മറികടന്ന കിരീടമുയര്‍ത്തിയ ലിവര്‍പൂളിന് സീസണില്‍ നാല് കിരീടം എടുത്ത് ചരിത്രം രചിക്കണമെങ്കില്‍ പ്രീമിയര്‍ ലീഗ് കിരീടം നേടേണ്ടതുണ്ട്.
Story Highlights : Manchester City came back from two goals down