മെസ്സി സെമി കളിക്കുമോ? മറുപടിയുമായി സ്‌കെലോണി

കാനഡയ്ക്കെതിരായ മത്സരത്തെക്കുറിച്ചും അർജന്റീന പരിശീലകൻ സംസാരിച്ചു
മെസ്സി സെമി കളിക്കുമോ? മറുപടിയുമായി സ്‌കെലോണി

ടെക്‌സസ്: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ അര്‍ജന്റീന നാളെ കാനഡയെ നേരിടാന്‍ ഒരുങ്ങുകയാണ്. എന്നാൽ കായികലോകത്തിന്റെ ആശങ്ക സൂപ്പർതാരം അർജന്റീന നിരയിൽ ഉണ്ടാകുമോയെന്നതാണ്. ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയാണ് പരിശീലകൻ ലിയോണൽ സ്കെലോണി.

ലിയോയ്ക്ക് സുഖമാണ്. പരിശീലനത്തിൽ മെസ്സി മികച്ച നിലവാരം പുറത്തെടുത്തു. നാളത്തെ മത്സരത്തിൽ അര്‍ജന്റീനയ്‌ക്കൊപ്പം തീർച്ചയായും മെസ്സി ഉണ്ടാകും. ടീമിൽ ലിയോയുടെ സാന്നിധ്യം അനിവാര്യമാണെന്നും സ്കെലോണി പറഞ്ഞു. കാനഡയ്ക്കെതിരായ മത്സരത്തെക്കുറിച്ചും അർജന്റീന പരിശീലകൻ സംസാരിച്ചു.

മെസ്സി സെമി കളിക്കുമോ? മറുപടിയുമായി സ്‌കെലോണി
ദ്രാവിഡിനെ സമീപിച്ച് ഐപിഎല്‍ ടീം; റിപ്പോര്‍ട്ട്

ശാരീരികവും ആക്രമണോത്സുകത നിറഞ്ഞതുമാണ് കാനഡയുടെ ഫുട്ബോൾ ശൈലി. എല്ലാ ടീമുകളും എതിരാളികളെ സമ്മർദ്ദത്തിലാക്കാൻ പല വഴികൾ സ്വീകരിക്കും. കാനഡയുടെ തന്ത്രത്തെ നേരിടുകയാണ് അർജന്റീന ചെയ്യുകയെന്ന് സ്കെലോണി വ്യക്തമാക്കി. നേരത്തെ ​ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയിരുന്നു. അന്ന് എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് അർജന്റീനയ്ക്കായിരുന്നു വിജയം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com