പെറുവിനെതിരെ മെസ്സി കളിക്കില്ല; പകരക്കാരനായി സൂപ്പർ താരം ആദ്യ ഇലവനിലേക്ക്

അവസാന മത്സരത്തിലും വിജയം സ്വന്തമാക്കി ഗ്രൂപ്പ് ചാമ്പ്യന്മാരാകുകയാണ് നിലവിലെ ചാമ്പ്യന്മാരുടെ ലക്ഷ്യം

dot image

ടെക്സസ്: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ പെറുവിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ അർജന്റീന നിരയിൽ ലയണൽ മെസ്സി കളിക്കില്ല. കഴിഞ്ഞ മത്സരത്തിൽ തന്നെ മെസ്സിക്ക് പേശിവലിവ് അനുഭവപ്പെട്ടിരുന്നു. ഈ മത്സരത്തിൽ താരം വിശ്രമം ആഗ്രഹിക്കുന്നു. മെസ്സിയുടെ പരിക്ക് ടീം മാനേജ്മെന്റ് വിലയിരുത്തുമെന്നും അർജന്റീന ഫുട്ബോൾ സ്ഥിരീകരിച്ചു.

മെസ്സിയുടെ അഭാവത്തിലും വിജയങ്ങൾ നേടാൻ കഴിയുമെന്ന് ടീം തെളിയിച്ചതാണ്. പെറു നിരയിൽ മികച്ച താരങ്ങളുണ്ട്. അതിനാൽ മത്സരത്തിൽ വലിയ പ്രാധാന്യമാണുള്ളത്. മെസ്സിയുടെ അഭാവത്തിൽ ഏയ്ഞ്ചൽ ഡി മരിയ ടീമിന്റെ ആദ്യ ഇലവനിൽ കളിച്ചേക്കുമെന്നും അർജന്റീന ഫുട്ബോൾ വൃത്തങ്ങൾ സൂചിപ്പിച്ചു.

ദക്ഷിണാഫ്രിക്കയുടെ ആത്മവിശ്വാസം ഇക്കാര്യത്തിൽ; തുറന്നുപറഞ്ഞ് എയ്ഡൻ മാക്രം

ചിലിക്കെതിരായ കഴിഞ്ഞ മത്സരത്തിൽ 73-ാം മിനിറ്റിൽ പകരക്കാരനായാണ് എയ്ഞ്ചൽ ഡി മരിയ കളത്തിലിറങ്ങിയത്. കാനഡ, ചിലി തുടങ്ങിയ ടീമുകളെ പരാജയപ്പെടുത്തി അർജന്റീന കോപ്പ അമേരിക്കയുടെ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചിട്ടുണ്ട്. എങ്കിലും അവസാന മത്സരത്തിലും വിജയം സ്വന്തമാക്കി ഗ്രൂപ്പ് ചാമ്പ്യന്മാരാകുകയാണ് നിലവിലെ ചാമ്പ്യന്മാരുടെ ലക്ഷ്യം.

dot image
To advertise here,contact us
dot image