മമ്മൂട്ടിയ്ക്കും കമൽ ഹാസനും GVMൻ്റെ ട്രിബ്യൂട്ട്‌; വേട്ടയാട് വിളയാടും ഡൊമിനിക്കും തമ്മിലെ കണക്ഷൻ ശ്രദ്ധിച്ചോ?

സ്ട്രീമിങ്ങിന് പിന്നാലെ സിനിമയും ചിത്രത്തിലെ ഡൊമിനിക് എന്ന കഥാപാത്രവും കയ്യടി നേടുകയാണ്

മമ്മൂട്ടിയ്ക്കും കമൽ ഹാസനും GVMൻ്റെ ട്രിബ്യൂട്ട്‌; വേട്ടയാട് വിളയാടും ഡൊമിനിക്കും തമ്മിലെ കണക്ഷൻ ശ്രദ്ധിച്ചോ?
dot image

സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ ഒരുക്കിയ ചിത്രമായിരുന്നു 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്'. മമ്മൂട്ടി നായകനായ സിനിമ കോമഡി-ത്രില്ലർ ജോണറിലായിരുന്നു കഥ പറഞ്ഞത്. തിയേറ്ററുകളിൽ ഡൊമിനിക്കിന് വലിയ ചലനമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോൾ ഒടിടി റിലീസിന് പിന്നാലെ സിനിമയിലെ ഒരു ഗൗതം മേനോൻ ബ്രില്ല്യൻസ് ചർച്ചയാകുകയാണ്.

ഡൊമിനിക്കിലെ ഈ രാത്രി എന്ന ഗാനത്തിന്റെ അവസാനത്തോട് അടുക്കുമ്പോൾ മമ്മൂട്ടി സ്റ്റൈലായി ബൈക്ക് ഓടിക്കുന്നതിന്റെയും നടക്കുന്നതിന്റെയും ഷോട്ടുകൾ ഉണ്ട്. പക്കാ സ്റ്റൈലിഷ് രീതിയിലാണ് ഗൗതം മേനോൻ ഈ ഭാഗങ്ങളിൽ മമ്മൂട്ടിയെ അവതരിപ്പിക്കുന്നത്. ഗൗതം മേനോന്റെ മുൻ ചിത്രമായ വേട്ടയാട് വിളയാടിലെ കമൽ ഹാസന്റെ ഇൻട്രോ സോങ് ആയ കർക്ക കർക്കയിലെ വിഷ്വലിനോട് സാമ്യം ഉള്ളതാണ് ഡൊമിനിക്കിലെ ഈ ഷോട്ടുകൾ. തന്റെ ഇഷ്ടതാരങ്ങൾ ആയ കമൽ ഹാസനും മമ്മൂട്ടിക്കും സമാനമായ ഷോട്ടുകൾ വെച്ച് ഇരുവർക്കും ഒരു ട്രിബ്യൂട്ട് നൽകുകയാണ് ഗൗതം മേനോൻ ചെയ്തതെന്നാണ് കമന്റുകൾ.

സ്ട്രീമിങ്ങിന് പിന്നാലെ സിനിമയും ചിത്രത്തിലെ ഡൊമിനിക് എന്ന കഥാപാത്രവും കയ്യടി നേടുകയാണ്. ഒരു ഡീസന്റ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് ഡൊമിനിക് എന്നും തിയേറ്ററിൽ ചിത്രം വിജയം അർഹിച്ചിരുന്നു എന്നാണ് കമന്റുകൾ. മമ്മൂട്ടിയുടെ ഡൊമിനിക് ഭയങ്കര രസമുള്ള കഥാപാത്രം ആണെന്നും സിബിഐ സീരീസ് പോലെ ഈ കഥാപാത്രത്തിനെ വെച്ച് ഇനിയും സിനിമകൾ വരണമെന്നുമാണ് ചിലരുടെ അഭിപ്രായങ്ങൾ. സിനിമയുടെ ട്വിസ്റ്റ് നന്നായിട്ടുണ്ടെന്നും അഭിപ്രായങ്ങൾ ഉണ്ട്. ഗൗതം മേനോന്റെ സമീപകാല സിനിമകളിലെ മികച്ച സിനിമയാണ് ഡൊമിനിക് എന്നും കമന്റുകളുണ്ട്. സീ 5 ലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ഡിസംബര്‍ 19നാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്.

ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ഡോക്ടര്‍ സൂരജ് രാജന്‍, ഡോക്ടര്‍ നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ്. മമ്മൂട്ടിക്കൊപ്പം ഗോകുല്‍ സുരേഷും മികച്ച പ്രകടനം കൊണ്ട് കയ്യടി നേടുന്ന ചിത്രത്തില്‍, ഇവര്‍ക്കൊപ്പം സുഷ്മിത ഭട്ട്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സിദ്ദിഖ്, ലെന, ഷൈന്‍ ടോം ചാക്കോ, വാഫ ഖതീജ, സുദേവ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

Content Highlights: Gautham Menon's connection to Kamal Haasan and Mammootty in Dominic

dot image
To advertise here,contact us
dot image