ജയിച്ചത് ജർമ്മൻ 'ഹം​ഗർ'; രണ്ടാം റൗണ്ട് ഉറപ്പിച്ചു

മത്സരത്തിന്റെ തുടക്കത്തിൽ ജർമ്മനിക്ക് നേരിയ വെല്ലുവിളി ഉയർത്താൻ ഹം​ഗറിക്ക് കഴിഞ്ഞു.
ജയിച്ചത് ജർമ്മൻ 'ഹം​ഗർ'; രണ്ടാം റൗണ്ട് ഉറപ്പിച്ചു

മ്യൂണിക്: യൂറോ കപ്പിൽ രണ്ടാം റൗണ്ട് ഉറപ്പിച്ച് ജർമ്മനി. ഹം​ഗറിയെ എതിരില്ലാത്ത രണ്ട് ​ഗോളിന് പരാജയപ്പെടുത്തിയാണ് ജർമ്മനി രണ്ടാം റൗണ്ട് ഉറപ്പിച്ചത്. ജമാൽ മുസിയാലയും ഇല്‍കായ് ഗുണ്ടോഗനും ​​ഗോളുകൾ നേടി. തുടർച്ചയായ രണ്ടാം മത്സരവും പരാജയപ്പെട്ടതോടെ ഹം​ഗറി പ്രീക്വാർട്ടർ കാണില്ലെന്ന് ഏതാണ്ട് ഉറപ്പായി.

മത്സരത്തിന്റെ തുടക്കത്തിൽ ജർമ്മനിക്ക് നേരിയ വെല്ലുവിളി ഉയർത്താൻ ഹം​ഗറിക്ക് കഴിഞ്ഞു. എന്നാൽ 22-ാം മിനിറ്റിൽ തന്നെ ആതിഥേയർ മുന്നിലെത്തി. ജർമ്മൻ മുന്നേറ്റം പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ ചെറിയ പിഴവ് മുതലെടുത്ത ​ഗുണ്ടോ​ഗൻ പന്ത് മുസിയാലയ്ക്ക് നൽകി. പിന്നാലെ ഹം​ഗറിയുടെ വലചലിച്ചു. ആദ്യ പകുതിയിൽ ഒരു ​ഗോളിന് മുന്നിൽ നിൽക്കാൻ ജർമ്മനിക്ക് സാധിച്ചു.

ജയിച്ചത് ജർമ്മൻ 'ഹം​ഗർ'; രണ്ടാം റൗണ്ട് ഉറപ്പിച്ചു
അമേരിക്കൻ പോരിൽ വീണില്ല; സൂപ്പർ എട്ടിൽ ആദ്യം ജയിച്ച് ദക്ഷിണാഫ്രിക്ക

രണ്ടാം പകുതിയിൽ 67-ാം മിനിറ്റിൽ ​ഗുണ്ടോ​ഗന്റെ ​ഗോളും പിറന്നു. മാക്സിമിലിയൻ മിറ്റൽസ്റ്റാഡ് നൽകിയ പാസ് ​ഗുണ്ടോ​ഗൻ അനായാസം വലയിലെത്തിച്ചു. അവശേഷിച്ച സമയത്ത് തിരിച്ചുവരാൻ ഹം​ഗറിക്ക് സാധിച്ചില്ല. ഇതോടെ ജർമ്മൻ സംഘം ഏകപക്ഷീയ വിജയം സ്വന്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com