'മെസ്സിയുടെ അവസാന ടൂർണമെന്‍റ്...'; ഇതിഹാസത്തിന്‍റെ വിരമിക്കലിനെ കുറിച്ച് അർജന്‍റൈന്‍ താരം

2024 കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് വേണ്ടി തയ്യാറെടുക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന.
'മെസ്സിയുടെ അവസാന ടൂർണമെന്‍റ്...'; ഇതിഹാസത്തിന്‍റെ വിരമിക്കലിനെ കുറിച്ച് അർജന്‍റൈന്‍ താരം

ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ വിരമിക്കല്‍ സൂചനകള്‍ നല്‍കി അര്‍ജന്റൈന്‍ സെന്റര്‍ബാക്ക് ലിസാന്‍ഡ്രോ മാര്‍ട്ടിനസ്. 2024 കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് വേണ്ടി തയ്യാറെടുക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന. അര്‍ജന്റീനയുടെ കോപ്പ അമേരിക്ക പ്രതീക്ഷകള്‍ മാധ്യമപ്രവര്‍ത്തകരോട് പങ്കുവെക്കവെയാണ് ക്യാപ്റ്റന്‍ മെസ്സിയുടെ വിരമിക്കലിനെ കുറിച്ച് മാര്‍ട്ടിനസ് പ്രതികരിച്ചത്.

അര്‍ജന്റീനയുടെ നീലക്കുപ്പായത്തില്‍ മെസ്സി ഇനിയും തുടരുമെന്ന് മാര്‍ട്ടിനസ് വ്യക്തമാക്കി. 'വളരെ ശാന്തനായ താരമാണ് ലയണല്‍ മെസ്സി. എല്ലാ ദിവസങ്ങളും അദ്ദേഹം ആസ്വദിക്കാനാണ് ശ്രമിക്കുന്നത്. അദ്ദേഹത്തിനൊപ്പം ടീമില്‍ തുടരുക എന്നത് മനോഹരമായ കാര്യമാണ്. ഞങ്ങള്‍ക്കിടയില്‍ വളരെ നല്ല ബന്ധമാണുള്ളത്', മാര്‍ട്ടിനസ് പറഞ്ഞു.

'മെസ്സിയുടെ അവസാന ടൂർണമെന്‍റ്...'; ഇതിഹാസത്തിന്‍റെ വിരമിക്കലിനെ കുറിച്ച് അർജന്‍റൈന്‍ താരം
കൊമ്പന്മാര്‍ക്ക് പുതിയ സഹപരിശീലകര്‍; വമ്പന്‍ സൈനിങ്ങുമായി ബ്ലാസ്റ്റേഴ്‌സ്

'മെസ്സിയുടെ അവസാന ടൂര്‍ണമെന്റ് 2024 കോപ്പ അമേരിക്ക ആയിരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹം വളരെ സന്തോഷവാനായാണ് കാണപ്പെടുന്നത്. മാത്രവുമല്ല മികച്ച നിലവാരത്തിലുള്ള പ്രകടനം അദ്ദേഹം കാഴ്ച വെക്കുന്നുമുണ്ട്. അതാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്', മാര്‍ട്ടിനസ് വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com