കാൽപന്ത് ആരവം ഒഴിയാതെ രാജ്യം; അറബ് കപ്പും ഖത്തറിൽ

അ​ണ്ട​ർ 17 ​ലോ​ക​ക​പ്പും പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ, അ​റ​ബ് മേ​ഖ​ല​യു​ടെ ക​ളി​യു​ത്സ​വ​മാ​യ ഫി​ഫ അ​റ​ബ് ക​പ്പും ഖ​ത്ത​റി​ൽ തന്നെ നടത്താൻ തീരുമാനമായി
കാൽപന്ത് ആരവം ഒഴിയാതെ രാജ്യം; അറബ് കപ്പും ഖത്തറിൽ

ദോഹ: ഫുട്‍ബോളിന്റെ ആവേശവും ആരവവും ഒഴിയാത്ത നാടായി ഖത്തർ. ലോ​ക​ക​പ്പ് ഫു​ട്ബാ​ളും ഏ​ഷ്യ​ൻ ക​പ്പും കഴിഞ്ഞു അ​ണ്ട​ർ 17 ​ലോ​ക​ക​പ്പും പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ, അ​റ​ബ് മേ​ഖ​ല​യു​ടെ ക​ളി​യു​ത്സ​വ​മാ​യ ഫി​ഫ അ​റ​ബ് ക​പ്പും ഖ​ത്ത​റി​ൽ തന്നെ നടത്താൻ തീരുമാനമായി. 2025, 2029, 2033 എന്നീ വർഷങ്ങളിലാണ് യഥാക്രമം അടുത്ത മൂന്ന് സീസണുകൾ നടക്കുന്നത്.

2022 ലെ ​ഫി​ഫ ലോ​ക​ക​പ്പി​ന്റെ ത​യാ​റെ​ടു​പ്പെ​ന്ന നി​ല​യി​ൽ 2021ൽ ​ഖ​ത്ത​ർ വേ​ദി​യാ​യ ഫി​ഫ അ​റ​ബ് ക​പ്പ് വ​ൻ വി​ജ​യ​മാ​യി ന​ട​ത്തി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് അറബ് കപ്പ് വീണ്ടും ഖത്തറിലെത്തുന്നത്. തിരഞ്ഞെടുക്കപ്പെട്ട വർഷങ്ങളിൽ ഡി​സം​ബ​റി​ലാ​യി​രി​ക്കും ടൂ​ർ​ണ​മെ​ന്റ് ന​ട​ക്കു​ന്ന​ത്. 2021ൽ ​ന​വം​ബ​ർ ,ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി​രു​ന്നു അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ മേ​ള​യാ​യ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ന​ട​ന്ന​ത്.​

കാൽപന്ത് ആരവം ഒഴിയാതെ രാജ്യം; അറബ് കപ്പും ഖത്തറിൽ
ഫ്‌ളെമിങ്ങിനെ പരിശീലകനാക്കാന്‍ ബിസിസിഐ സമീപിച്ചിട്ടില്ല; വാര്‍ത്ത നിഷേധിച്ച് സിഎസ്‌കെ

Related Stories

No stories found.
logo
Reporter Live
www.reporterlive.com