ഐഎസ്എല്ലിൽ തിരിച്ചുവരണം, ജോര്ജ് പെരേര ഡയസിനായി ബെംഗളൂരു എഫ് സി; റിപ്പോർട്ട്

കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുന് താരം കൂടിയാണ് പെരേര ഡയസ്.

dot image

മുംബൈ: ഇന്ത്യന് സൂപ്പര് ലീഗ് ജേതാക്കളായ മുംബൈ സിറ്റി താരം ജോര്ജ് പെരേര ഡയസ് ക്ലബ് വിട്ടേക്കുമെന്ന് സൂചന. അടുത്ത സീസണ് മുതല് ബെംഗളൂരു എഫ് സിയുടെ താരമായി പെരേര ഡയസ് വന്നോക്കുമെന്നാണ് റിപ്പോര്ട്ടുകള്. 33കാരനായ അര്ജന്റീനന് താരത്തിന്റെ പ്രകടനം സീസണില് മുംബൈ സിറ്റിക്ക് ഏറെ ഗുണം ചെയ്തിരുന്നു.

ഇന്ത്യന് സൂപ്പര് ലീഗില് ഇതുവരെ 58 മത്സരങ്ങള് കളിച്ച താരം 29 ഗോളുകള് നേടിയിട്ടുണ്ട്. ഈ സീസണില് മാത്രം 10 ഗോളുകള് താരത്തിന്റെ വകയായിരുന്നു. ഐഎസ്എല് ഫൈനലില് ആദ്യം മുന്നിട്ടുനിന്ന മോഹന് ബഗാനെതിരെ മുംബൈയ്ക്കായി തിരിച്ചടിക്ക് തുടക്കം കുറിച്ചത് പെരേര ഡയസിന്റെ ഗോളിലൂടെയാണ്.

ദിവസങ്ങളായി അസുഖ ബാധിതനായിരുന്നു, കളിക്കാൻ കഴിയില്ലായിരുന്നു; മുഹമ്മദ് സിറാജ്

സീസണില് നിരാശപ്പെടുത്തുന്ന പ്രകടനമാണ് ബെംഗളൂരു എഫ് സി പുറത്തെടുത്തത്. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ബെംഗളൂരു ഇത്തവണ 10-ാം സ്ഥാനത്തേയ്ക്ക് താഴ്ന്നു. അടുത്ത സീസണില് കൂടുതല് ശക്തമായ താരങ്ങളുമായി കളത്തിലിറങ്ങുകയാണ് ബെംഗളൂരുവിന് മുന്നിലുള്ള ലക്ഷ്യം. കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുന് താരം കൂടിയാണ് പെരേര ഡയസ്.

dot image
To advertise here,contact us
dot image