മഞ്ഞപ്പടയുടെ ചങ്ക് തകര്‍ത്ത് മൗറീഷ്യോയും ഇസാക്കും; ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്ത് ഒഡീഷ സെമിയില്‍

ആദ്യം ലീഡെടുത്ത ബ്ലാസ്റ്റേഴ്‌സ് അധിക സമയത്താണ് വിജയം കൈവിട്ടത്
മഞ്ഞപ്പടയുടെ ചങ്ക് തകര്‍ത്ത് മൗറീഷ്യോയും ഇസാക്കും; ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്ത് ഒഡീഷ സെമിയില്‍

ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്ത്. ഒഡീഷയ്‌ക്കെതിരെ നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്. ആദ്യം ലീഡെടുത്ത ബ്ലാസ്റ്റേഴ്‌സ് അധിക സമയത്താണ് വിജയം കൈവിട്ടത്.

നീണ്ട ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലിറങ്ങിയ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയ്ക്കും ബ്ലാസ്റ്റേഴ്‌സിനെ വിജയിപ്പിക്കാനായില്ല. ഫെഡോര്‍ സെര്‍ണിച്ചിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തിയെങ്കിലും ഡീഗോ മൗറീഷ്യോയുടെയും ഇസാക്കിന്റെയും ഗോളില്‍ ഒഡീഷ വിജയം പിടിച്ചെടുത്തു. വിജയത്തോടെ ഒഡീഷ സെമി ഫൈനലിലേക്ക് ടിക്കറ്റെടുത്തു. മോഹന്‍ ബഗാനാണ് പ്ലേ ഓഫില്‍ ഒഡീഷയുടെ എതിരാളികള്‍.

ഗോള്‍ രഹിതമായി അവസാനിച്ച ആദ്യ പകുതിക്ക് ശേഷമാണ് കലിംഗയില്‍ ഗോളുകള്‍ പിറന്നത്. 27-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വല കുലുങ്ങിയെങ്കിലും ഗോള്‍ അനുവദിച്ചില്ല. അഹമ്മദ് ജാഹുവിന്റെ അസിസ്റ്റില്‍ ഡിഫന്‍ഡര്‍ മുര്‍ത്താദ ഫാളാണ് ബ്ലാസ്റ്റേഴ്സിന്റെ വല കുലുക്കിയത്. ഗോളും അസിസ്റ്റ് നല്‍കിയ അഹമ്മദ് ജാഹുവും ഓഫ്സൈഡ് ആയിരുന്നു. എന്നാല്‍ ലൈന്‍ റഫറി ഫ്ളാഗ് ഉയര്‍ത്തിയില്ല. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഗോള്‍ നിഷേധിക്കുകയായിരുന്നു.

മഞ്ഞപ്പടയുടെ ചങ്ക് തകര്‍ത്ത് മൗറീഷ്യോയും ഇസാക്കും; ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്ത് ഒഡീഷ സെമിയില്‍
ബ്ലാസ്റ്റേഴ്‌സിനെതിരായ ഗോള്‍ പിന്‍വലിച്ച് റഫറി; ഒഡീഷയ്‌ക്കെതിരായ ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് മികച്ച മുന്നേറ്റങ്ങള്‍ നടത്തി. 67-ാം മിനിറ്റില്‍ ലിത്വാനിയന്‍ താരം ഫെഡോര്‍ സെര്‍ണിച്ചിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തി. മധ്യനിരയില്‍ നിന്നും അയ്മന്‍ കൊടുത്ത മനോഹരമായ പാസ് വലംകാല്‍ ഷോട്ടിലൂടെ സെര്‍ണിച്ച് വലയിലെത്തിച്ചു. 75-ാം മിനിറ്റില്‍ പരിക്കേറ്റ ഗോള്‍ കീപ്പര്‍ ലാറ ശര്‍മ്മയ്ക്ക് പകരം കരണ്‍ജീത് സിങ് കളത്തിലിറങ്ങി. 81-ാം മിനിറ്റില്‍ സെര്‍ണിച്ചിന് പകരം അഡ്രിയാന്‍ ലൂണയും ഇറങ്ങി.

എന്നാല്‍ 86-ാം മിനിറ്റില്‍ ഒഡീഷ തിരിച്ചടിച്ചു. പകരക്കാരനായി ഇറങ്ങിയ ഡീഗോ മൗറീഷ്യോയാണ് ഒഡീഷയുടെ സമനില ഗോള്‍ നേടിയത്. നിശ്ചത സമയത്ത് ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിയാതിരുന്നതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. 98-ാം മിനിറ്റില്‍ ഇസാക്ക് നേടിയ ഗോളിലൂടെ ഒഡീഷ മുന്നിലെത്തി. 104-ാം മിനിറ്റില്‍ മലയാളി താരം രാഹുല്‍ കെ പിയുടെ ഹെഡര്‍ ഒഡീഷ ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിങ് തട്ടിയകറ്റി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com