ജംഷഡ്പൂരിനെതിരെ നിര്‍ണായകവിജയം; പ്ലേ ഓഫ് യോഗ്യതയിലേക്ക് അടുത്ത് ചെന്നൈയിന്‍ എഫ്‌സി

തുടക്കത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം ചെന്നൈയിന്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു
ജംഷഡ്പൂരിനെതിരെ നിര്‍ണായകവിജയം; പ്ലേ ഓഫ് യോഗ്യതയിലേക്ക് അടുത്ത് ചെന്നൈയിന്‍ എഫ്‌സി

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിര്‍ണായക വിജയവുമായി ചെന്നൈയിന്‍ എഫ്‌സി. ജംഷഡ്പൂര്‍ എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ചെന്നൈയുടെ വിജയം. തുടക്കത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം ചെന്നൈയിന്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. നിര്‍ണായക വിജയത്തോടെ ആറാം സ്ഥാനത്തേക്ക് മുന്നേറിയ ചെന്നൈയിന്‍ എഫ്‌സി പ്ലേ ഓഫ് യോഗ്യതയിലേക്ക് അടുത്തു.

ചെന്നൈയിന്‍ എഫ്‌സിയുടെ തട്ടകമായ മറീന അറീനയില്‍ നടന്ന മത്സരത്തില്‍ ജംഷഡ്പൂരാണ് ആദ്യം ലീഡെടുത്തത്. 22-ാം മിനിറ്റില്‍ റെയ് തച്ചിക്കാവയാണ് ജംഷഡ്പൂരിന്റെ ഗോള്‍ നേടിയത്. എന്നാല്‍ 52-ാം മിനിറ്റില്‍ ചെന്നൈ തിരിച്ചടിച്ചു. റാഫേല്‍ ക്രിവെല്ലാരോയാണ് ആതിഥേയരെ ഒപ്പമെത്തിച്ചത്. ഏഴ് മിനിറ്റുകള്‍ക്കുള്ളില്‍ ചെന്നൈ ലീഡെടുത്തു. റഹീം അലി നേടിയ ഗോളില്‍ ചെന്നൈ വിജയം ഉറപ്പിക്കുകയും ചെയ്തു.

ജംഷഡ്പൂരിനെതിരെ നിര്‍ണായകവിജയം; പ്ലേ ഓഫ് യോഗ്യതയിലേക്ക് അടുത്ത് ചെന്നൈയിന്‍ എഫ്‌സി
121-ാം സ്ഥാനത്തേക്ക് വീണ് ഇന്ത്യ; ഫിഫ റാങ്കിങ്ങില്‍ അര്‍ജന്റീന ഒന്നാമത്

പരാജയത്തോടെ ജംഷഡ്പൂരിന്റെ പ്ലേ ഓഫ് സാധ്യതകള്‍ അസ്തമിച്ചു. 21 മത്സരങ്ങളില്‍ നിന്ന് 21 പോയിന്റുമായി ഒന്‍പതാമതാണ് ജംഷഡ്പൂര്‍. 20 മത്സരങ്ങളില്‍ നിന്ന് 24 പോയിന്റുള്ള ചെന്നൈയിന്‍ എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സിന് തൊട്ടുതാഴെ ആറാമതാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com