ഓറഞ്ച് കോട്ട പൊളിച്ചു; യൂറോ കപ്പിന് ജർമ്മനി ഒരുങ്ങിത്തന്നെ

മത്സരത്തിന്റെ ഭൂരിഭാ​ഗം സമയവും ഇരുടീമുകളും സമനില പാലിച്ചു.
ഓറഞ്ച് കോട്ട പൊളിച്ചു; യൂറോ കപ്പിന് ജർമ്മനി ഒരുങ്ങിത്തന്നെ

ബെർലിൻ: യൂറോ കപ്പ് ഫുട്ബോളിന് മുമ്പായുള്ള സൗഹൃദ മത്സരത്തിൽ നെതർലാൻഡ്സിനെ തകർത്ത് ജർമ്മനി. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് ജർമ്മനിയുടെ വിജയം. മത്സരത്തിന്റെ നാലാം മിനിറ്റിൽ ജോയ് ഫീർമാന്റെ ​ഗോളിൽ ഓറഞ്ച് സംഘമാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 11-ാം മിനിറ്റിൽ തന്നെ മാക്സിമിലിയാൻ മിറ്റൽ സ്റ്റട്ട്ലർ ജർമ്മനിക്കായി സമനില പിടിച്ചു.

മത്സരത്തിന്റെ ഭൂരിഭാ​ഗം സമയവും ഇരുടീമുകളും സമനില പാലിച്ചു. പക്ഷേ 85-ാം മിനിറ്റിൽ നിക്കലസ് ഫ്യുൽക്രൂഗ് നേടിയ ​ഗോളിൽ ജർമ്മൻ സംഘം വിജയതീരത്തെത്തി. ജർമ്മനിയുടെ വിജയം ആത്മവിശ്വാസം നൽകുന്നുവെന്ന് പരിശീലകൻ ജൂലിയൻ നാഗൽസ്മാൻ പറഞ്ഞു.

ഓറഞ്ച് കോട്ട പൊളിച്ചു; യൂറോ കപ്പിന് ജർമ്മനി ഒരുങ്ങിത്തന്നെ
ഐ ആം ദ കിംഗ്; ബിസിസിഐക്ക് ഇനിയെന്ത് വേണം?

കഴിഞ്ഞ മത്സരത്തിൽ ലോകകപ്പ് റണ്ണർ അപ്പുകളായ ഫ്രാൻസിനെയും ജർമ്മൻ സംഘം തോൽപ്പിച്ചിരുന്നു. ഓറഞ്ച് പടയെയും തകർത്തെറിഞ്ഞതോടെ സ്വന്തം മണ്ണിൽ നടക്കുന്ന യൂറോ കപ്പിൽ ജർമ്മനി കടുത്ത വെല്ലുവിളി ഉയർത്തുമെന്ന് എതിരാളികൾക്ക് മുന്നറിയിപ്പ് നൽകി കഴിഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com