ഹാലണ്ടിന് ഇഷ്ടം ബാഴ്സയിൽ കളിക്കാൻ; കാശില്ലാതെ കാറ്റലോണിയൻ സംഘം

ലെവൻഡോവ്സ്കിയെ ഏറെക്കാലം ആശ്രയിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ബാഴ്ലോണ
ഹാലണ്ടിന് ഇഷ്ടം ബാഴ്സയിൽ കളിക്കാൻ; കാശില്ലാതെ കാറ്റലോണിയൻ സംഘം

മാഡ്രിഡ്: മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം എർലിം​ഗ് ഹാലണ്ടിനെ ക്ലബിലെത്തിക്കാൻ ആ​ഗ്രഹിച്ച് സ്പാനിഷ് ക്ലബ് ബാഴ്സലോണ. സ്പാനിഷ് വമ്പന്മാർക്കൊപ്പം കളിക്കാൻ ഹാലണ്ടിനും താൽപ്പര്യമുണ്ട്. എന്നാൽ താരത്തെ ക്ലബിലെത്തിക്കാൻ പണമില്ലാത്തതാണ് ബാഴ്സയുടെ പ്രശ്നം. 2025-26 സീസണിന് മുമ്പായി ക്ലബിലേക്ക് പുതിയ താരങ്ങളെ എത്തിക്കാനാണ് ബാഴ്സ ലക്ഷ്യമിടുന്നത്.

പോളണ്ട് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിയുടെ കരുത്തിലാണ് സ്പാനിഷ് ക്ലബ് ഇപ്പോൾ പിടിച്ചുനിൽക്കുന്നത്. ബാഴ്സയ്ക്കായി സൗദി അറേബ്യയിൽ നിന്നെത്തിയ വമ്പൻ ഓഫറുകൾ താരം വേണ്ടെന്ന് വെച്ചിരുന്നു. എങ്കിലും 35കാരനായ ലെവൻഡോവ്സ്കിയെ ഏറെക്കാലം ആശ്രയിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ബാഴ്സലോണ.

ഹാലണ്ടിന് ഇഷ്ടം ബാഴ്സയിൽ കളിക്കാൻ; കാശില്ലാതെ കാറ്റലോണിയൻ സംഘം
കോസ്റ്ററിക്കൻ കഥ കഴിച്ചു; സൗഹൃദ മത്സരത്തിൽ അർജന്റീനയ്ക്ക് ജയം

റയൽ മാഡ്രിഡിനായി കിലിയൻ എംബാപ്പെ എത്തിയതോടെ പോരാട്ടത്തിന് ശക്തി പകരാൻ ബാഴ്സയിലും കരുത്താർന്ന താരം വേണം. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം താൻ സന്തോഷവാനെന്ന് പറയുന്ന ​ഹാലണ്ട് ഭാവിയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചേക്കാമെന്ന സൂചനകളും നൽകുന്നു. താരം ബാഴ്സയിലേക്ക് എത്തിയാൽ ഇന്നി സ്പെയ്നിൽ ഹാലണ്ട്-എംബാപ്പെ പോരാട്ടങ്ങൾക്ക് കളമൊരുങ്ങും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com