എൽ സാൽവദോറിനെ കാഴ്ചക്കാരാക്കി അർജന്റീന; സൗഹൃദ മത്സരത്തിൽ വമ്പൻ ജയം

എൽ സാൽവദോറിന്റെ പോരാട്ടം രണ്ട് ഷോട്ടുകളിൽ ഒതുങ്ങി.
എൽ സാൽവദോറിനെ കാഴ്ചക്കാരാക്കി അർജന്റീന; സൗഹൃദ മത്സരത്തിൽ വമ്പൻ ജയം

ഫിലഡൽഫിയ: എല്‍ സാല്‍വദോറിനെതിരായ സൗഹൃദ മത്സരത്തിൽ അർജന്റീനയ്ക്ക് ജയം. എതിരില്ലാത്ത മൂന്ന് ​ഗോളിനാണ് ലോകചാമ്പ്യന്മാരുടെ വിജയം. 16-ാം മിനിറ്റിൽ ക്രിസ്റ്റിൻ റൊമേരോ, 42-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ്, 52-ാം മിനിറ്റിൽ ജിയോവാനി ലോസെൽസോ എന്നിവർ അർജന്റീനയ്ക്കായി ​ഗോളുകൾ നേടി.

പരിക്കേറ്റ സൂപ്പർ താരം ലയണൽ മെസ്സി ഇല്ലാതിരുന്നത് അർജന്റീനൻ നിരയിൽ പ്രതിഫലിച്ചില്ല. മത്സരത്തിൽ വ്യക്തമായ മുൻതൂക്കം ലോകചാമ്പ്യന്മാർക്ക് ഉണ്ടായിരുന്നു. മത്സരം ഏകദേശം പൂർണമായും എൽ സാൽവദോർ പോസ്റ്റിന് പുറത്താണ് പുരോ​ഗമിച്ചത്. 80 ശതമാനവും പന്തിനെ നിയന്ത്രിച്ചത് അർജന്റീനൻ സംഘമാണ്. 24 ഷോട്ടുകൾ അർജന്റീനൻ താരങ്ങൾ പായിച്ചു. അതിൽ 14 എണ്ണം ലക്ഷ്യത്തിലേക്കായിരുന്നു.

എൽ സാൽവദോറിനെ കാഴ്ചക്കാരാക്കി അർജന്റീന; സൗഹൃദ മത്സരത്തിൽ വമ്പൻ ജയം
ചെപ്പോക്ക് തലവൻസിന് വിജയത്തുടക്കം; റോയൽ ചലഞ്ചേഴ്സിനെ ആറ് വിക്കറ്റിന് തകർത്തു

എൽ സാൽവദോറിന്റെ പോരാട്ടം രണ്ട് ഷോട്ടുകളിൽ ഒതുങ്ങി. അതിൽ ഒരെണ്ണം മാത്രമായിരുന്നു ലക്ഷ്യത്തിലേക്ക് പായിച്ചത്. അർജന്റീനയുടെ ​ഗോളെണ്ണം മൂന്നിൽ നിർത്താൻ സാധിച്ചത് മാത്രമാണ് എൽ സാൽവദോറിന്റെ ഏക നേട്ടം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com