ചികിത്സയ്ക്കായി മുഹമ്മദ് സലാ ലിവർപൂളിലേക്ക്

ചികിത്സയ്ക്കായി മുഹമ്മദ് സലാ ലിവർപൂളിലേക്ക്

നിലവില്‍ നേഷന്‍സ് കപ്പില്‍ രണ്ട് മത്സരങ്ങള്‍ കളിച്ച ഈജിപ്ത് രണ്ടിലും സമനിലയാണ് ലഭിച്ചത്.

കയ്‌റോ: ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സിനിടെ തുടയുടെ ഞരമ്പിന് പരിക്കേറ്റ ഈജിപ്ത് ക്യാപ്റ്റന്‍ ലിവര്‍പൂളിലേക്ക് മടങ്ങും. മികച്ച ചികിത്സയ്ക്ക് വേണ്ടിയാണ് താരം തന്റെ ക്ലബിലേക്ക് മടങ്ങിയെത്തുന്നത്. ഈജിപ്ത് ഫുട്‌ബോളാണ് ഇക്കാര്യം അറിയിച്ചത്. പരിക്ക് മാറി സലാ ഐവറി കോസ്റ്റിലേക്ക് മടങ്ങിയെത്തുമെന്നും ഈജിപ്ത് ഫുട്‌ബോള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

സലാ ഇംഗ്ലണ്ടില്‍ ചികിത്സ തേടുമെന്ന് ലിവര്‍പൂള്‍ മാനേജര്‍ യര്‍ഗന്‍ ക്ലോപ്പും സ്ഥിരീകരിച്ചു. ഇന്നലെ ബേണ്‍മൗത്തിനെതിരായ മത്സരത്തിന് ശേഷമാണ് ക്ലോപ്പ് സലായുടെ കാര്യത്തില്‍ വ്യക്തത വരുത്തിയത്. ഈജിപ്ത് ഫൈനലിലേക്ക് എത്തിയാല്‍ അതിന് മുമ്പായി സലാ പരിക്കില്‍ നിന്ന് മുക്തനാകുമെന്നും യര്‍ഗന്‍ ക്ലോപ്പ് വ്യക്തമാക്കി.

ചികിത്സയ്ക്കായി മുഹമ്മദ് സലാ ലിവർപൂളിലേക്ക്
‌ഫെറാൻ ടോറസിന് ഹാട്രിക്; റയല്‍ ബെറ്റിസിനെ തകർത്ത് ബാഴ്സലോണ

നിലവില്‍ നേഷന്‍സ് കപ്പില്‍ രണ്ട് മത്സരങ്ങള്‍ കളിച്ച ഈജിപ്ത് രണ്ടിലും സമനിലയാണ് ലഭിച്ചത്. നാളെ നടക്കുന്ന കേപ്പ് വേര്‍ഡിനെതിരായ മത്സരത്തില്‍ വിജയിച്ചാല്‍ ഈജിപ്തിന് പ്രീക്വാര്‍ട്ടറിലേക്ക് എത്താന്‍ സാധിക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com