'സംശയമില്ല, ഇത്തവണത്തെ ബലോന്‍ ദ് ഓര്‍ ആ കൈകളില്‍ തന്നെയെത്തണം'; നിലപാട് വ്യക്തമാക്കി റൊണാള്‍ഡോ

ഒക്ടോബര്‍ 30നാണ് 2023ലെ ബലോന്‍ ദ് ഓര്‍ പുരസ്‌കാരം പ്രഖ്യാപിക്കുന്നത്
'സംശയമില്ല, ഇത്തവണത്തെ ബലോന്‍ ദ് ഓര്‍ ആ കൈകളില്‍ തന്നെയെത്തണം'; നിലപാട് വ്യക്തമാക്കി റൊണാള്‍ഡോ

ബ്രസീലിയ: ഈ വര്‍ഷത്തെ ബലോന്‍ ദ് ഓര്‍ അവാര്‍ഡിന് കൂടുതല്‍ അര്‍ഹനായ താരത്തെ വ്യക്തമാക്കി ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോ. സൂപ്പര്‍ താരം ലയണല്‍ മെസ്സിയെയാണ് പുരസ്‌കാരത്തിന് അര്‍ഹനായ താരമായി റൊണാള്‍ഡോ തിരഞ്ഞെടുത്തത്. ഖത്തര്‍ ലോകകപ്പിലെ മെസ്സിയുടെ പ്രകടനത്തെ റൊണാള്‍ഡോ അഭിനന്ദിക്കുകയും ചെയ്തു.

'ബലോന്‍ ദ് ഓര്‍ തീര്‍ച്ചയായും മെസ്സിയുടെ കൈകളില്‍ തന്നെയെത്തണം. അതിലൊരു സംശയവുമില്ല. ഖത്തര്‍ ലോകകപ്പില്‍ മെസ്സിയുടെ പ്രകടനം ഏറെ സ്‌പെഷ്യലായിരുന്നു. അതെന്നെ പെലെയുടെയും മറഡോണയുടെയും പ്രകടനത്തെ ഓര്‍മ്മിപ്പിച്ചു', റൊണാള്‍ഡോ പറഞ്ഞു.

ഒക്ടോബര്‍ 30നാണ് 2023ലെ ബലോന്‍ ദ് ഓര്‍ പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. അവാര്‍ഡിനായി അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയ്‌ക്കൊപ്പം യുവതാരങ്ങളായ കിലിയന്‍ എംബാപ്പെ, എര്‍ലിങ് ഹാലണ്ട് എന്നിവരും ഇത്തവണത്തെ ബലോന്‍ ദ് ഓര്‍ ഫേവറിറ്റുകളാണ്. ഈ വര്‍ഷത്തെ പുരസ്‌കാരത്തിനുള്ള മത്സരത്തില്‍ ലയണല്‍ മെസ്സിക്ക് വലിയ മുന്‍ തൂക്കമുണ്ട്.

ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ബലോന്‍ ദ് ഓര്‍ പുരസ്‌കാരത്തിന് അര്‍ഹനായ താരമാണ് ലയണല്‍ മെസ്സി. 2009, 2011, 2012, 2013, 2016, 2019, 2021 വര്‍ഷങ്ങളില്‍ പുരസ്‌കാരം സ്വന്തമാക്കിയ മെസ്സി ഈ വര്‍ഷത്തെ ബലോന്‍ ദ് ഓര്‍ അവാര്‍ഡിന് ഏറ്റവും കൂടുതല്‍ സാധ്യത കല്പിക്കുന്ന താരമാണ്. 2022ലെ ലോകകപ്പ് നേട്ടം തന്നെയാണ് മെസ്സിയ്ക്ക് കൂടുതല്‍ സാധ്യത നല്‍കുന്നത്. താരത്തിന്റെ നായകത്വത്തിലാണ് അര്‍ജന്റീന ഖത്തര്‍ ലോകകപ്പ് ഉയര്‍ത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com