പുതുച്ചേരിയിൽ പഞ്ഞിമിഠായിക്ക് നിരോധനം

ആരോ​ഗ്യത്തെ ഹാനികരമായി ബാധിക്കുന്ന കെമിക്കലുകൾ അടങ്ങിയിട്ടുള്ളതിനാലാണ് നിരോ​ധനമെന്നും ​ഗവർണർ അറിയിച്ചു.
പുതുച്ചേരിയിൽ പഞ്ഞിമിഠായിക്ക് നിരോധനം

പുതുച്ചേരി: പുതുച്ചേരിയിൽ പഞ്ഞിമിഠായിയുടെ വിൽപ്പന നിരോധിച്ചു. പഞ്ഞി മിഠായി നിർമ്മാണത്തിൽ വിഷകരമായ രാസവസ്തുക്കൾ ഉപയോ​ഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതുച്ചേരി ​ഗവർണർ തമിളിസൈ സൗന്ദരരാജൻ വ്യാഴാഴ്ച നിരോധനം പ്രഖ്യാപിച്ചത്. തന്റെ ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് ​ഗവർണർ ഇക്കാര്യം അറിയിച്ചത്. ആരോ​ഗ്യത്തെ ഹാനികരമായി ബാധിക്കുന്ന കെമിക്കലുകൾ അടങ്ങിയിട്ടുള്ളതിനാലാണ് നിരോ​ധനമെന്നും ​ഗവർണർ അറിയിച്ചു.

ഭക്ഷ്യസുരക്ഷാ ഉദ്യോ​ഗസ്ഥരുടെ പരിശോധനയിൽ പഞ്ഞിമിഠായിയിൽ റോഡമൈൻ-ബി എന്ന ടോക്സിക്ക് കെമിക്കലിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എല്ലാം പഞ്ഞിമിഠായി വിൽക്കുന്ന കടകളിലും പരിശോധന നടത്താൻ സ‍ർക്കാർ ഉ​ദോ​ഗ്യസ്ഥർക്ക് നി‌ർദ്ദേശം നൽകിയട്ടുണ്ടെന്നും ഗവർണർ അറിയിച്ചു. ടോക്സിക് കെമിക്കലിന്റെ സാന്നിധ്യം കണ്ടെത്തിയാൽ കടകൾ പൂട്ടണമെന്നും നിർദേശമുണ്ട്. നിറങ്ങൾ അമിതമായ അളവിൽ ചേർത്ത ഭക്ഷ്യവസ്തുക്കൾ കുട്ടികൾക്ക് ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ജനങ്ങൾ ബോധവാന്മാരാകണമെന്നും ​ഗവർണർ പറഞ്ഞു.

അതേസമയം ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശിക്കുന്ന പ്രകാരം ​ഗുണമേന്മയോടെ നിർമ്മിക്കുകയും ​ഗുണനിലവാര സർട്ടിഫിക്കറ്റ് വാങ്ങുകയും ചെയ്യുന്നവർക്ക് പഞ്ഞിമിഠായി വിൽക്കാൻ അനുമതിയുണ്ടെന്ന് റിപ്പോർട്ടുണ്ട്. വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കെമിക്കൽ ഡൈയാണ് റോഡാമൈൻ ബി. തീപ്പെട്ടിക്കമ്പുകളിലും പച്ചക്കറികളിലും മറ്റും നിറം കൂട്ടുന്നതിനായി ഇത് ഉപയോഗിക്കാറുണ്ട്. ഇത്തരം രാസപദാർഥങ്ങൾ തുടർച്ചയായി ഉപയോ​ഗിക്കുന്നത് കരളിന്റെ ആരോ​ഗ്യം നശിക്കാനും കാൻസറുൾപ്പെടെയുള്ളവയ്ക്കും കാരണമാകും. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ഏജൻസി (എഫ്എസ്‌എസ്എഐ) അംഗീകരിച്ച അംഗീകൃത കൃത്രിമ ചേരുവകൾ മാത്രമേ ഉപയോഗിക്കാവൂ എന്നും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com