Top

വിജയ് സേതുപതിയെ ആക്രമിച്ചത് മലയാളി?; അതിക്രമം സെല്‍ഫിക്ക് വിസമ്മതിച്ചതിന്

4 Nov 2021 5:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിജയ് സേതുപതിയെ ആക്രമിച്ചത് മലയാളി?; അതിക്രമം സെല്‍ഫിക്ക് വിസമ്മതിച്ചതിന്
X

ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതിയെ ആക്രമിക്കാന്‍ ശ്രമിച്ചത് മലയാളിയെന്ന് സംശയം. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു താരത്തിന് നേരെ ആക്രമണം ഉണ്ടായത്. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് വിമാനത്തില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

സംഭവം നടന്നതിന് പിന്നാലെ തന്നെ ഇതുമായി ബന്ധപ്പെട്ട വീഡിയോ സേഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് വരുന്ന താരത്തിന് പിന്നില്‍ നിന്ന് ചവിട്ടി വീഴ്ത്താന്‍ ശ്രമിക്കുകയായിരുന്നു. അക്രമിയെ വിജയ് സേതുപതിയുടെ അംഗരക്ഷകര്‍ പിടിച്ചു മാറ്റിയതിനാല്‍ താരത്തെ കയ്യേറ്റം ചെയ്യാന്‍ അക്രമിയ്ക്ക് കഴിഞ്ഞില്ല. വിജയ് സേതുപതിയുടെ സഹായിക്ക് നേരെ ആയിരുന്നു അക്രമിചാടിക്കയറിയത്.

ആക്രമിയെ പിടികൂടി സിഐഎസ്എഫ് പൊലീസിന് കൈമാറി. ബെംഗളൂരു പൊലീസ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മദ്യലഹരിയിലായിരുന്നു പ്രതി താരത്തെ ആക്രമിക്കാന്‍ ശ്രമിച്ചതെന്നാണ് വിവരം. അതേസമയം, അക്രമ സംഭവത്തില്‍ ഔപചാരികമായി പരാതി നല്‍കാത്തതിനാല്‍ അക്രമിക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല. സംഭവത്തിന് പിന്നാലെ അക്രമി നടന്റെ ടീമിനോട് നിരുപാധികം മാപ്പ് പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Next Story