Top

രാജീവ് രവി ചിത്രം 'കുറ്റവും ശിക്ഷയും'; നാളെ മുതല്‍ തിയേറ്ററുകളില്‍

കേരളത്തില്‍ മാത്രം 160ലധികം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്

26 May 2022 4:18 PM GMT
ഫിൽമി റിപ്പോർട്ടർ

രാജീവ് രവി ചിത്രം കുറ്റവും ശിക്ഷയും; നാളെ മുതല്‍ തിയേറ്ററുകളില്‍
X

രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം 'കുറ്റവും ശിക്ഷയും' നാളെ മുതല്‍ തിയേറ്ററുകളില്‍. കേരളത്തില്‍ മാത്രം 160ലധികം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. 'കമ്മട്ടിപ്പാട'ത്തിന് ശേഷം തിയേറ്ററുകളില്‍ എത്തുന്ന രാജീവ് രവി ചിത്രമാണ് കുറ്റവും ശിക്ഷയും. ആസിഫ് അലി, ഷറഫുദ്ദീന്‍, സണ്ണിവെയ്ന്‍, രാജാമണി, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.


നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ഈ ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കാസര്‍ഗോഡിനടുത്ത് നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം. ഒരു ജ്വല്ലറി മോഷണത്തിന് ശേഷം പ്രതികള്‍ നാട് വിടുന്നതും അവരെ അന്വേഷിച്ചിറങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥരിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

മാര്‍ച്ച് ഫസ്റ്റിന്റെ ബാനറില്‍ അരുണ്‍ കുമാര്‍ വി ആര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രഫി-സുരേഷ് രാജന്‍, എഡിറ്റിംഗ്- അജിത്ത് കുമാര്‍, സൗണ്ട് തപസ് നായക്, മ്യൂസിക്-ഡോണ്‍ വിന്‍സെന്റ്, ലിറിക്സ്- അന്‍വര്‍ അലി, സംഘട്ടന സംവിധാനം- ദിനേഷ് സുബ്ബരയ്യന്‍, അസോസിയേറ്റ് ഡയറക്ടര്‍-കെ രാജേഷ്, ആര്‍ട്ട് ഡയറക്ടര്‍-സാബു ആദിത്യന്‍, കൃപേഷ് അയ്യപ്പന്‍കുട്ടി, മേക്ക്അപ്പ്- റോണെക്സ് സേവ്യര്‍, കോസ്റ്റ്യൂം-സുജിത്ത് മട്ടന്നൂര്‍.

Story Highlights; Rajeev Ravi's movie Kuttavum shikshayum hits theaters from tomorrow

Next Story