Top

'ഭീഷ്മപര്‍വ്വം', 'ഹേയ് സിനാമിക','ആറാട്ട്', 'ഹൃദയം'; ബോക്‌സ് ഓഫീസില്‍ 'ഏറ്റുമുട്ടി' താരങ്ങളും പുത്രന്‍മാരും

4 March 2022 1:31 PM GMT
ഫിൽമി റിപ്പോർട്ടർ

ഭീഷ്മപര്‍വ്വം, ഹേയ് സിനാമിക,ആറാട്ട്, ഹൃദയം;  ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടി താരങ്ങളും പുത്രന്‍മാരും
X

കൊവിഡിന് ശേഷം തിയേറ്ററുകള്‍ സജീവമാകുമ്പോള്‍ ബോക്‌സ് ഓഫീസില്‍ 'ഏറ്റുമുട്ടി' സൂപ്പര്‍ താരങ്ങളും പുത്രന്‍മാരും. മമ്മൂട്ടിയുടെ 'ഭീഷ്മപര്‍വ്വ'വും ദുല്‍ഖറിന്റെ 'ഹേയ് സിനാമിക'യും മാര്‍ച്ച് മൂന്നിനാണ് തിയേറ്ററുകളില്‍ എത്തിയത്. പിതാവിന്റെയും പുത്രന്റെയും സിനിമ ആദ്യമായാണ് ഒരുമിച്ചെത്തുന്നത്. ഭീഷ്പവര്‍വ്വം കേരളത്തില്‍ നിറഞ്ഞാടുമ്പോള്‍ ദുല്‍ഖറിന്റെ ഹേയ് സിനാമികയ്ക്ക് തെന്നന്ത്യയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഭീഷ്മപര്‍വത്തിനും ഹേയ് സിനിമാമികക്കും ഒപ്പം മറ്റ് രണ്ട് സിനിമകള്‍കൂടി ചേരുമ്പോള്‍ അതൊരു അപൂര്‍വ്വ ഒത്തുചേരലാകുന്നു. മോഹന്‍ലാലിന്റെ 'ആറാട്ടും' പ്രണവ് മോഹന്‍ലാലിന്റെ'ഹൃദയ'വും. താരങ്ങളുടെയും മക്കളുടെയും സിനിമയുടെ ഫ്‌ളെക്‌സുകള്‍ തിയേറ്ററിനു മുന്നില്‍ വച്ചിരിക്കുന്ന ഒരു ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. സംവിധായകന്‍ രഞ്ജിത്തും ചിത്രം പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിനൊപ്പം ഇത് ഇന്ത്യയില്‍ ആദ്യത്തെ ചിത്രമാണോയെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം ജനുവരി21നാണ് തിയേറ്ററുകലില്‍ എത്തിയത്. ചിത്രം ബോക്‌സോഫീസില്‍ അമ്പത് കോടി ക്ലബില്‍ കടന്നിരുന്നു. പ്രണവിന്റെ കരിയറിലെ മികച്ച സിനിമയായി തന്നെ ഹൃദയം മാറുകയായിരുന്നു.

മോഹന്‍ലാല്‍ ബി ഉണ്ണി കൃഷ്ണന്‍കൂട്ടുകെട്ടില്‍ ഫെബ്രുവരി 18നാണ് ആറട്ട് റിലീസ് ചെയ്ത്. ചിത്രം ഇപ്പോഴും തിയേറ്ററുകലില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. ഈ വര്‍ഷത്തെ മികച്ച ഓപ്പണിങ് ആണ് ചിത്രം നേടിയത്.

Story Highlights; movies- of mohanlal mammootty dulquer salmaan pranav mohanlal are running simultaneously in theatres

Next Story