Top

കാൽ നൂറ്റാണ്ട് പിന്നിട്ട് 'ഇരുവർ'; സിനിമാ യാത്രയിലെ ഏറ്റവും ഹൃദ്യമായ അനുഭവങ്ങളിലൊന്നെന്ന് മോഹൻലാൽ

1997ൽ റിലീസ് ചെയ്ത ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഇപ്പോൾ മോഹൻലാൽ

14 Jan 2022 7:20 AM GMT
ഫിൽമി റിപ്പോർട്ടർ

കാൽ നൂറ്റാണ്ട് പിന്നിട്ട് ഇരുവർ; സിനിമാ യാത്രയിലെ ഏറ്റവും ഹൃദ്യമായ അനുഭവങ്ങളിലൊന്നെന്ന് മോഹൻലാൽ
X

മോഹൻലാൽ, പ്രകാശ് രാജ്, ഐശ്വര്യ റായ് എന്നിങ്ങനെ വൻ താര നിര അണിനിരന്ന ഇന്ത്യൻ സിനിമയുടെ തന്നെ നാഴികക്കല്ലായി മാറിയ ചിത്രമാണ് മണിരത്നത്തിന്റെ 'ഇരുവർ'. 1997ൽ റിലീസ് ചെയ്ത ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഇപ്പോൾ മോഹൻലാൽ. 'എന്റെ സിനിമാ യാത്രയിലെ ഏറ്റവും ഹൃദ്യമായ അനുഭവങ്ങളിലൊന്ന്' എന്ന് കുറിച്ചുകൊണ്ടാണ് താരം പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

'ഇരുവർ' തെന്നിന്ത്യൻ സിനിമയിൽ വൻ ചലനം സൃഷ്‌ടിച്ച ഒരു ചിത്രം കൂടിയായിരുന്നു. മോഹൻലാൽ എജി ആർ ആയും പ്രകാശ് രാജ് കരുണാനിധിയായും അസാമാന്യ പ്രകടനം കാഴ്ചവച്ചു. ജയലളിതയായി എത്തിയത് ബോളിവുഡിലെ താരസുന്ദരിയായ ഐശ്വര്യ റായ് ആണ്.

ഐശ്യര്യയ്ക്കൊപ്പം നാസറും ഗൗതമിയും രേവതിയും താബുവുമെല്ലാം ചിത്രത്തിൽ പ്രധാന. ഇപ്പോഴും സിനിമാ പ്രേമികളുടെ ഇടയിൽ ഇരുവർ സിനിമയ്ക്ക് സ്ഥാനമുണ്ട്. മികച്ച ഛായാഗ്രഹണം, മികച്ച സഹനടൻ എന്ന നിലയിൽ ദേശിയ പുരസ്കാരവും മികച്ച ഛായാഗ്രാഹകനല്ല ഫിലിം ഫെയർ പുരസ്കാരവും ഇരുവർ സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്.

Next Story

Popular Stories