Top

'ഒരു മാസ് പടത്തിൽ ജോഗ്രഫി സെറ്റ് ചെയ്യുക ബുദ്ധിമുട്ട്'; ദിലീഷ് പോത്തനോപ്പം മാസ് ചെയ്യാൻ ഫഹദ് ഫാസിൽ

കൊമേഷ്യൽ പടങ്ങൾക്ക് അന്യഭാഷകളിൽ സാധ്യത വളരെ കൂടുതലാണ്. പക്ഷെ അതിനേക്കാൾ ഇവിടെ പടങ്ങൾ ചെയ്യാനാണ് എനിക്ക് ഇഷ്ടം...

20 July 2022 8:51 AM GMT
ഫിൽമി റിപ്പോർട്ടർ

ഒരു മാസ് പടത്തിൽ ജോഗ്രഫി സെറ്റ് ചെയ്യുക ബുദ്ധിമുട്ട്; ദിലീഷ് പോത്തനോപ്പം മാസ് ചെയ്യാൻ ഫഹദ് ഫാസിൽ
X

മറുഭാഷകളിൽ മാസ് ചിത്രങ്ങളുടെ ഭാഗമാകുന്ന ഫഹദ് ഫാസിൽ മലയാളത്തിൽ ആ രീതിയിൽ ആഘോഷിക്കപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടില്ല. 'മാലികിലെ' കഥാപാത്രം ആ രീതിയിൽ ആഘോഷിക്കപ്പെടേണ്ടതായിരുന്നു എങ്കിലും ഒടിടിയിൽ എത്തിയത് കൊണ്ട് കൂടിയാകാം ആ രീതിയിൽ ആഘോഷിക്കപ്പെട്ടിമില്ല. ഇപ്പോൾ സംവിധായകൻ ദിലീഷ് പോത്തനുമായി ചേർന്ന് ഒരു മാസ് സിനിമ ഒരുക്കുന്നതായി അറിയിക്കുകയായാണ് ഫഹദ് ഫാസിൽ. ക്യൂവിന് നൽകിയ അഭിമുഖത്തിലായിരുന്നു മലയാളത്തിൽ അത്തരമൊരു കഥാപാത്രമാകാൻ ഒരുങ്ങുന്നതായുള്ള വിവരം നടൻ അറിയിച്ചത്.

കൊമേഷ്യൽ പടങ്ങൾക്ക് മറ്റു ഭാഷകളിൽ സാധ്യത വളരെ കൂടുതലാണ്. തന്റെ കംഫേർട്ടും മുൻഗണനയും മലയാളത്തിൽ ചെയ്യുന്നതാണ്. ദിലീഷ് പോത്തനൊപ്പം ഒരു മാസ് സിനിമ ചെയ്യാനുള്ള തീരുമാനത്തിൽ എത്തിയിട്ടുണ്ട് എന്ന പറയുകയാണ് ഫഹദ്.

'മലയാളത്തിൽ ഞാൻ ചെയ്യുന്ന പടങ്ങൾക്ക് എന്റെ ഒരു കംഫേർട്ട് ലെവലുണ്ട്. അതെനിക്ക് പുറത്ത് പോയി ചെയ്യാൻ പറ്റില്ല. ഇവിടെ ചെയ്യുന്നത് എനിക്ക് ഇവിടെ മാത്രമേ ചെയ്യാൻ പറ്റുകയുള്ളൂ. അതാണ് എന്റെ പ്രയോരിറ്റി. ഇവിടെ ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യാൻ പറ്റുമോ എന്ന് നോക്കുകയാണ് ഞാൻ. കൊമേഷ്യൽ പടങ്ങൾക്ക് അന്യഭാഷകളിൽ സാധ്യത വളരെ കൂടുതലാണ്. പക്ഷെ അതിനേക്കാൾ ഇവിടെ പടങ്ങൾ ചെയ്യാനാണ് എനിക്ക് ഇഷ്ടം. ഇടുക്കിയുടെ ഒരു കഥയോ, പാലക്കാട്ടെ കഥയോ, ഫോട്ട് കൊച്ചിയിലെ കഥയോ പറയുന്നത് എനിക്ക് ഇഷ്ടമാണ്. ജോഗ്രഫി ഭയങ്കര പ്രധാനപ്പെട്ടതാണ്‌. ഒരു മാസ് പടത്തിൽ ജോഗ്രഫി സെറ്റ് ചെയ്യുക എന്ന് പറയുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ദിലീഷുമായി ഒരു മാസ് പടം ചെയ്യാൻ പോവുകയാണ്. അതിൽ തീരുമാനമായിരിക്കുകയാണ്,' ഫഹദ് പറഞ്ഞു.

Story highlights: Fahadh Faasil says he is planning a mass movie with director Dileesh Pothan

Next Story