'പെര്ന്നാപടം' ലോഡിങ്; കഠിന കഠോരമി അണ്ഡകടാഹം റിലീസ് അറിയിച്ച് ബേസിൽ ജോസഫ്
18 March 2023 1:33 AM GMT
ഫിൽമി റിപ്പോർട്ടർ

ബേസിൽ ജോസഫ് നായകനായെത്തുന്ന 'കഠിന കഠോരമീ അണ്ഡകടാഹം' റിലീസിനൊരുങ്ങുന്നു. നവാഗതനായ മുഹഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫ് ആണ് റിലീസ് വിവരം പങ്കുവെച്ചത്. രസകരമായ വീഡിയോയിലൂടെയാണ് റിലീസ് അറിയിച്ചത്. ബച്ചു എന്ന കഥാപാത്രമായാണ് ബേസിൽ ചിത്രത്തിൽ എത്തുന്നത്. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിലാകും ബേസിൽ വരിക എന്ന് സംവിധായകൻ മുൻപ് പറഞ്ഞിരുന്നു.
നൈസാം സലാമാണ് നിർമ്മാണം. പുഴു, ഉണ്ട എന്നീ ചിത്രങ്ങളിടെ രചയിതാവ് ഹർഷാദാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നത്. അർജുൻ സേതു, എസ് മുണ്ടോൾ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് സോബിൻ സോമൻ. ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് മു.രി, ഷറഫു എന്നിവരാണ്. ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ വിനീഷ് വർഗീസ്, ലൈൻ പ്രൊഡ്യൂസർ ഷിനാസ് അലി എന്നിവരാണ്. പ്രോജക്ട് ഡിസൈനർ ടെസ്സ് ബിജോയ്, ആർട്ട് ഡയറക്ഷൻ ബനിത് ബത്തേരി.
പ്രൊഡക്ഷൻ കൺട്രോളർ ഹരി കാട്ടാക്കട, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അനീഷ് ജോർജ്, മേക്കപ്പ് സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം അസീം അഷ്‌റഫ്, വിശാഖ് സനൽകുമാർ, ഫിനാൻസ് കൺട്രോളർ സന്തോഷ് ബാലരാമപുരം, സ്റ്റിൽസ് ഷിജിൻ പി രാജ് എന്നിവരാണ്. കേരളത്തിൽ രജപുത്രാ ഫിലിംസും ഓവർസീസ് പാർസ് ഫിലിംസും ചിത്രം വിതരണത്തിനെത്തിക്കുന്നു.
Story Highlights: Basil Joseph shares Release date of the movie Kadina Kadoramee Andakadaham