'പ്രണയത്തിന്റെ ദിവ്യമായ മായാലോകം'; വൈറലായി തമന്നയുടെ ചിത്രങ്ങള്‍

വൈറല്‍ ഫോട്ടോഷൂട്ട് നടത്തി തമന്ന
'പ്രണയത്തിന്റെ ദിവ്യമായ മായാലോകം'; വൈറലായി തമന്നയുടെ ചിത്രങ്ങള്‍
Updated on

തെന്നിന്ത്യയുടെ പ്രിയ താരമാണ് തമന്ന ബാട്ടിയ. ഇപ്പോഴിതാ തെന്നിന്ത്യയുടെ മാത്രമല്ല ബോളിവുഡിന്റെയും മനം കവര്‍ന്നിരിക്കുകയാണ് നടി. ബോക്‌സോഫീസില്‍ വന്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സ്ത്രീ 2 ആണ് തമന്നയുടേതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം.

ഇപ്പോഴിതാ ജന്മാഷ്ടമിയോടനുബന്ധിച്ച് തമന്ന നടത്തിയ ഒരു ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രശസ്ത ഫാഷന്‍ ഡിസൈനറായ കിരണ്‍ തൊറാനിയുടെ പുതിയ ഫോട്ടോഷൂട്ടിലാണ് താരം അതിമനോഹരിയായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

'ലീല: പ്രണയത്തിന്റെ ദിവ്യമായ മായാലോകം' എന്നാണ് ഫോട്ടോഷൂട്ടിന് പേരിട്ടിരിക്കുന്നത്. കൃഷ്ണനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. തമന്ന ഇതുവരെ ചെയ്ത ഏറ്റവും മനോഹരമായ ഫോട്ടോഷൂട്ടാണെന്ന് നിരവധി പേര്‍ കമന്റ് ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com