
തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികയാണ് രശ്മിക മന്ദാന. നാഷ്ണല്‍ ക്രഷ് എന്നാണ് താരത്തെ എല്ലാവരും വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രശ്മിക കേരളത്തിലെത്തിയത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ജൂലൈ 25 ന് കരുനാഗപ്പള്ളിയിലാണ് ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് രശ്മിക എത്തിയത്. ഒരു കടയുടെ ഉദ്ഘാടനത്തിനായി കേരളത്തിലെത്തിയത്.
കരണ്‍ ടൊറാനിയുടെ കസ്റ്റമൈസ് ചെയ്ത ഗ്രീന്‍ സാരിയുടുത്താണ് രശ്മിക ചടങ്ങില്‍ പങ്കെടുത്തത്. 119,500 രൂപ വില വരുന്ന ഗുല്‍ റെസ് ദാവ്യ കളക്ഷനില്‍ നിന്നുള്ള സാരിയാണിത്. സ്ലീവ് ലെസ് ആയിട്ടുള്ള ബ്ലൗസിന് വൈഡ് നെക്കും എംബ്രോയിഡറി വര്‍ക്കുകളും കൊടുത്തിരിക്കുന്നു. ഒപ്പം താരത്തിന്റെ പേര് സൂചിപ്പിക്കുന്ന ആര്‍ എം എന്ന രണ്ട് അക്ഷരങ്ങള്‍ തുന്നി ചേര്‍ത്ത ഹൃദയത്തിന്റെ ആകൃതിയിലുള്ള ചെറിയ പേഴ്‌സും നല്‍കിയിരിക്കുന്നു.
താരത്തെ കാണാന്‍ നൂറു കണക്കിന് പേരാണ് ഒത്തുകൂടിയത്. മലയാളത്തിലുള്ള താരത്തിന്റെ സംസാരവും ഡാന്‍സുമെല്ലാം ആരാധകരുടെ മനസു കീഴടക്കിയിരുന്നു. രണ്ട് വര്‍ഷത്തിനു ശേഷമായിരുന്നു രശ്മികയുടെ കേരള സന്ദര്‍ശനം.