Top

'വിരാട പര്‍വ്വം' ഇനി നെറ്റ്ഫ്‌ലിക്‌സില്‍; തെലുങ്ക്, മലയാളം, തമിഴ് എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.

30 Jun 2022 7:13 AM GMT
ഫിൽമി റിപ്പോർട്ടർ

വിരാട പര്‍വ്വം ഇനി നെറ്റ്ഫ്‌ലിക്‌സില്‍; തെലുങ്ക്, മലയാളം, തമിഴ് എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.
X

സായ് പല്ലവിയും റാണ ദഗ്ഗുബതിയും അഭിനയിച്ച് അടുത്തിടെ പുറത്തിറങ്ങിയ 'വിരാട പര്‍വ്വം' OTT റിലീസിന് ഒരുങ്ങുന്നു. ജൂലൈ 1 മുതല്‍ ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യും. ജൂണ്‍ 29 ബുധനാഴ്ചയാണ് നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ സൗത്ത് ട്വീറ്റ് ചെയ്ത് വിവരം അറിയിച്ചത്. തെലുങ്ക്, മലയാളം, തമിഴ് എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.

ഈ വര്‍ഷം ജൂണ്‍ 17 നാണ് ചിത്രം തീയറ്ററുകളില്‍ എത്തിയത്. നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയുടെ കഥ തെലങ്കാന മേഖലയിലെ 1990 കളിലെ യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. ആരണ്യ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന സഖാവ് രാവണ്ണയുടെ വേഷമാണ് റാണ അവതരിപ്പിക്കുന്നത്. അതേസമയം സഖാവ് രാവണ്ണയുടെ കൃതികളുടെ ആരാധികയായ വെണ്ണേലയുടെ വേഷമാണ് സായ് പല്ലവി അവതരിപ്പിച്ചത്.

എഴുത്തുകാരനും കവിയും കൂടിയായ വേണു ഉഡുഗുലയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഡി സുരേഷ് ബാബു അവതരിപ്പിച്ച ചിത്രം, ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുരിയാണ് നിര്‍മ്മിച്ചത്. ഡാനി സാഞ്ചസ് ലോപ്പസ്, ദിവാകര്‍ മണി എന്നിവര്‍ ഛായാഗ്രാഹകരായപ്പോള്‍ സുരേഷ് ബോബിലി സംഗീതസംവിധായകനായി. അഭിനേതാക്കളായ പ്രിയാമണി, നന്ദിത ദാസ്, നവീന്‍ ചന്ദ്ര, സറീന വഹാബ്, ഈശ്വരി റാവു, സായ് ചന്ദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റര്‍. സ്റ്റണ്ട് കൊറിയോഗ്രാഫര്‍മാരായി സ്റ്റീഫന്‍ റിച്ചാര്‍ഡും പീറ്റര്‍ ഹെയ്‌നും അണിനിരന്നു. ചിത്രം കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 30ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് അത് മാറ്റിവെക്കുകയായിരുന്നു.

Story Highlight: Virata Parvam is now on Netflix The film will be released in Telugu Malayalam and Tamil

Next Story