കാൻ പ്രഭയിൽ ഉലക നായകനും ഓസ്കാർ നായകനും; കമൽഹാസൻ-എ ആർ റഹ്മാൻ ചിത്രം ഏറ്റെടുത്ത് ആരാധകർ
'ലെജൻഡ് വിത്ത് ലെജൻഡ്'
18 May 2022 5:52 AM GMT
ഫിൽമി റിപ്പോർട്ടർ

75-ാമത് കാൻ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ഇന്ത്യൻ താരങ്ങൾ തിളങ്ങുമ്പോൾ സോഷ്യൽ മീഡിയയിലൂടെടെ ശ്രദ്ധ ആകർഷിക്കുന്നത് ഒരു ചിത്രമാണ്. കമൽഹാസനൊപ്പമുള്ള ചിത്രം എആർ റഹ്മാൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ ഇരുവരുടെയും ആരാധകർ ആഘോഷമാക്കുകയാണ്. ഏറെ നാളുകൾക്ക് ശേഷമുള്ള ചിത്രം ആരാധകർക്ക് സന്തോഷവും ഒപ്പം ആവേശവുമാണ് പകരുന്നത്. 'ലെജൻഡ് വിത്ത് ലെജൻഡ്', 'ഉലകനായകൻ വിത്ത് ഓസ്കാർ നായകൻ', 'തലൈവർ ആൻഡ് ആണ്ടവർ', 'ഒരു ഫ്രെയ്മിൽ രണ്ട് ഇതിസാഹസങ്ങളെ കാണാൻ കഴിയുന്നത് സന്തോഷം' എന്നിങ്ങനനെയാണ് കമന്റുകൾ.
താരത്തിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ചിത്രം പങ്കുവച്ചത്. ആർ മാധവൻ, നവാസുദ്ദീൻ സിദ്ദിഖി, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും എആർ റഹ്മാൻ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും ആരാധകർ വൈറലാക്കിയിരിക്കുന്നത് കമൽഹാസനൊപ്പമുള്ള ചിത്രമാണ്.
ഇന്ത്യയെ പ്രതിനിധീകരിച്ച നിരവധി താരങ്ങളാണ് കാൻ ചലച്ചിത്ര മേളയിൽ പങ്കെടുക്കാനെത്തിയത്. ജൂറി അംഗമായി ദീപിക പദുകോണും ഉണ്ട്. താരങ്ങളുടെ റെഡ് കാർപെറ്റ് ചിത്രങ്ങളും പ്രചാരം നേടിയിരുന്നു. മെയ് 17ന് ആരംഭിച്ച മേള 28 വരെയാണ് നീളുക. ഇന്ത്യൻ സിനിമയുടെ അഭിമാനമായ ആറ് ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക.
Story highlights: 'Ulaka Nayakan with Oscar hero' in Cannes; KamalHasan- A R Rahman fans take over the film picture