ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ചുകൊണ്ട് അഭിമുഖം; പ്രശാന്തിന് പിഴ ചുമത്തി ട്രാഫിക് പൊലീസ്

പൊലീസ് ഇരുവര്ക്കും 2,000 രൂപ പിഴ ചുമത്തി

dot image

ചെന്നെെ: തമിഴ് താരം പ്രശാന്തിന് പിഴ ചുമത്തി ചെന്നൈ സിറ്റി ട്രാഫിക് പൊലീസ്. അന്ധകൻ എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി റോഡിൽ ബൈക്കിൽ യാത്ര ചെയ്തുകൊണ്ട് നടത്തിയ അഭിമുഖത്തിലെ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊലീസ് പിഴ ചുമത്തിയത്. പ്രശാന്ത് ഒരു റോയല് എന്ഫീല്ഡ് ബൈക്ക് ഓടിക്കുകയും അവതാരക പിന്സീറ്റില് ഇരിക്കുകയും ചെയ്തുകൊണ്ടായിരുന്നു അഭിമുഖം. ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല.

വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് ഇരുവര്ക്കും 2,000 രൂപ പിഴ ചുമത്തിയത്. ഇതിന് പിന്നാലെ പ്രശാന്ത് ഒരു വിശദീകരണ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. അഭിമുഖത്തിൽ ചോദ്യങ്ങള് കൃത്യമായി കേള്ക്കാനും മറുപടി പറയാനും ബുദ്ധിമുട്ടാകും എന്നതിനാൽ താൻ ഹെൽമെറ്റ് ധരിക്കാതിരുന്നത് എന്ന് പ്രശാന്ത് വീഡിയോയിൽ പറയുന്നത്. അതോടൊപ്പം ബൈക്ക് ഓടിക്കുമ്പോൾ എല്ലാവരും ഹെൽമെറ്റ് ധരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'അമേസിങ്', 'നോണ് സ്റ്റോപ്പ് ആക്ഷന്'; അറബിക് പ്രീമിയറില് ടർബോയ്ക്ക് കയ്യടി

പ്രശാന്തിന്റെ പിതാവും നടനും സംവിധായകനുമായ ത്യാഗരാജൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അന്ധകൻ. അന്ധാധുൻ എന്ന ബോളിവുഡ് സിനിമയുടെ റീമേക്കായ അന്ധകനിൽ പ്രശാന്തിന് പുറമെ പ്രിയ ആനന്ദ്, സിമ്രാൻ, കാർത്തിക്, യോഗി ബാബു തുടങ്ങിയവരും ഭാഗമാണ്. ആഗസ്റ്റ് 15നാണ് ചിത്രം തിയേറ്ററുകളിലെത്തുക. അന്ധകന് പുറമെ വിജയ് നായകനാകുന്ന ഗോട്ട് എന്ന സിനിമയിലും പ്രശാന്ത് ഭാഗമാകുന്നുണ്ട്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സിനിമ സെപ്തംബറിൽ റിലീസ് ചെയ്യും.

dot image
To advertise here,contact us
dot image