L 365 പക്കാ ലാലേട്ടന്‍ പടം, 'ഓടും കുതിര ചാടും കുതിര' പ്രോപ്പര്‍ റൊമാന്റിക് കോമഡി; ആഷിഖ് ഉസ്മാന്‍ അഭിമുഖം

L 365 ഒരു പ്രോപ്പർ കൊമേർഷ്യൽ ഫോർമാറ്റിൽ ഉള്ള ഒരു കംപ്ലീറ്റ് ലാലേട്ടൻ പടമായിരിക്കും

രാഹുൽ ബി
1 min read|11 Jul 2025, 05:52 pm
dot image

പുതിയ കാലത്തെ മലയാള സിനിമയിലെ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി മാറുകയാണ് ആഷിഖ് ഉസ്മാനും ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസും. തിരക്കഥ മുൻനിർത്തി തന്നെയാണ് ഓരോ സിനിമ നിർമിക്കുന്നതെന്നും അത് ഇഷ്ടമായാൽ പിന്നെ ആ സിനിമ ബോക്സ് ഓഫീസിൽ എത്ര കളക്ഷൻ നേടുമെന്ന കാര്യം നോക്കാറില്ലെന്നും ആഷിഖ് ഉസ്മാൻ പറഞ്ഞു. ഇനി വരാനിരിക്കുന്ന മോഹൻലാൽ ചിത്രമായ L 365 , ഫഹദ് ഫാസിൽ ചിത്രമായ ഓടുംകുതിര ചാടും കുതിര തുടങ്ങിയ നിരവധി സിനിമകളുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് റിപ്പോർട്ടറിനോട് ആഷിഖ് ഉസ്മാൻ.

ബോക്സ് ഓഫീസ് കളക്ഷനുകൾ ഞാൻ നോക്കാറില്ല

എന്റെ സുഹൃത്തുക്കളുടെ സിനിമകളാണ് ഞാൻ കൂടുതലും ചെയ്യുന്നത്. എല്ലാവരും ആദ്യം സ്റ്റോറി ഐഡിയ ആണ് വന്നു പറയുന്നത്. അത് ഇഷ്ടമാകുകയാണെങ്കിൽ ബാക്കി മുഴുവൻ തിരക്കഥ കേൾക്കുകയോ വായിക്കുകയോ ചെയ്യും. തിരക്കഥ ഇഷ്ടമായാൽ പിന്നെ ആ സിനിമ ബോക്സ് ഓഫീസിൽ എത്ര കളക്ഷൻ നേടുമെന്ന കാര്യം ഞാൻ നോക്കാറില്ല. ഇഷ്ടമുള്ള സിനിമകൾ ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്. വളരെ വ്യത്യസ്തമായ ഴോണറുകൾ ട്രൈ ചെയ്യാൻ ഞാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ടാണ് ലവ്, ഡിയർ ഫ്രണ്ട് പോലെയുള്ള സിനിമകൾ നമുക്ക് ചെയ്യാൻ കഴിഞ്ഞത്.

ഹൈപ്പ് ഞാൻ ഉണ്ടാക്കുന്നതല്ല

ഞങ്ങളുടെ ഓരോ സിനിമയ്ക്കും കിട്ടുന്ന ഹൈപ്പ് ഞാൻ ഉണ്ടാക്കുന്നതല്ല. ആ സിനിമയിലെ സംവിധായകനും അഭിനേതാവിനും മറ്റു ടെക്‌നിഷ്യൻസിനും കിട്ടുന്ന ഹൈപ്പ് ആണ് ആ സിനിമയ്ക്കും കിട്ടുന്നതെന്നാണ് ഞാൻ കരുതുന്നത്. അഭിനവിന്റെ ആദ്യ സിനിമയായ മുകുന്ദനുണ്ണി അസ്സോസിയേറ്റ്സ് പ്രേക്ഷകർക്ക് എല്ലാവർക്കും ഇഷ്ടമായ സിനിമയായിരുന്നു. ആ സംവിധായകൻ വീണ്ടുമൊരു സിനിമയുമായി വരുമ്പോൾ അതിനുള്ള ഹൈപ്പ് ആണ് ഇപ്പോൾ മോളിവുഡ് ടൈംസിന് ലഭിച്ചിരിക്കുന്നത്.

മികച്ച ടെക്‌നിഷ്യൻസിനെ തന്നെയാണ് ഓരോ സിനിമയ്ക്കും ഞങ്ങൾ കൊണ്ടുവരുന്നത്. ഉദാഹരണത്തിന് മോളിവുഡ് ടൈംസിന് മ്യൂസിക്ക് ചെയ്യുന്നത് ജേക്സ് ബിജോയ് ആണ്. ടോര്‍പിഡോ എന്ന സിനിമയിൽ മ്യൂസിക് സുഷിൻ ശ്യാം ആണ്. അവരെല്ലാം നമ്മുടെ സുഹൃത്തുക്കളാണ്. ഓരോ സിനിമയ്ക്കും ആരാണ് ബെസ്റ്റ് എന്നാണ് നമ്മൾ നോക്കുന്നത്. മോളിവുഡ് ടൈംസ് ജേക്സ് ബിജോയ് എന്ന സംഗീത സംവിധായകൻ ആവശ്യമായിട്ടുള്ള ഒരു സിനിമയാണ്. അതേസമയം, ടോര്‍പിഡോയിലേക്ക് വരുമ്പോൾ അത് സുഷിൻ ശ്യാം തന്നെ വേണ്ട ഒരു സിനിമയാണ്.

L 365 - ജേക്സ് ബിജോയ് മ്യൂസിക്കിൽ മോഹൻലാൽ ഷോ

മോഹൻലാൽ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ തുടങ്ങിയിട്ടുണ്ട്. ഈ വർഷം തന്നെ സിനിമയുടെ ഷൂട്ടിങ് തുടങ്ങും. അടുത്ത വർഷം വിഷുവിനായിരിക്കും സിനിമ തിയേറ്ററിൽ എത്താൻ പോകുന്നത്. അതൊരു വെക്കേഷൻ സമയത്ത് ഫാമിലി ഒക്കെ ആയി ആളുകൾ തിയേറ്ററിലേക്ക് ഇറങ്ങുമ്പോൾ റിലീസ് ചെയ്യേണ്ട സിനിമയാണ്. ഒരു വലിയ സിനിമ തന്നെയാണ് L 365. ലാലേട്ടൻ കുറച്ച് നാളുകൾക്ക് ശേഷം ഒരു പൊലീസ് ഓഫീസർ ആയി അഭിനയിക്കുന്ന സിനിമയാണ് ഇത്. ഒരു പ്രോപ്പർ കൊമേർഷ്യൽ ഫോർമാറ്റിൽ ഉള്ള ഒരു കംപ്ലീറ്റ് ലാലേട്ടൻ പടമായിരിക്കും L 365. ജേക്സ് ബിജോയ് ആണ് സിനിമയ്ക്കായി മ്യൂസിക് ഒരുക്കുന്നത്.

ഓടും കുതിര ചാടും കുതിര - ഒരു പ്രോപ്പർ റൊമാന്റിക് കോമഡി സിനിമ

ഓടും കുതിര ചാടും കുതിരയുടെ പോസ്റ്റ് പ്രൊഡക്ഷൻ, മ്യൂസിക് വർക്കുകൾ നടക്കുകയാണ്. ആഗസ്റ്റ് 14 ന് സിനിമയുടെ ട്രെയ്‌ലർ പുറത്തുവരും. സെപ്റ്റംബർ നാലിന് ഓണം റിലീസ് ആയി ചിത്രം പുറത്തിറങ്ങും. ഒരു പ്രോപ്പർ റൊമാന്റിക് കോമഡി സിനിമയാണ് ഓടും കുതിര ചാടും കുതിര. കല്യാണി പ്രിയദർശനും ഹിന്ദി വെബ് സീരീസ് ഒക്കെ ചെയ്തിട്ടുള്ള

രേവതി എന്ന മലയാളി നടിയുമാണ് സിനിമയിലെ നായികമാർ. ഒരുപാട് ചിരിക്കാനുള്ള ഒരു സിനിമയാകും ഓടും കുതിര ചാടും കുതിര എന്ന് എനിക്ക് ഉറപ്പുണ്ട്.

ടോര്‍പിഡോ - ഫഹദും സിനിമയിലെ നായകൻ തന്നെ

ബിനു പപ്പു ആണ് സിനിമയുടെ തിരക്കഥ എഴുതുന്നത്. സിനിമയുടെ പ്രീ പ്രൊഡക്ഷൻ നടക്കുകയാണ്. ജനുവരി പത്തോട് കൂടി ഷൂട്ട് തുടങ്ങാനാണ് പ്ലാൻ. ബാംഗ്ലൂർ ആണ് സിനിമയുടെ കഥ മുഴുവൻ നടക്കുന്നത്. ഏകദേശം 100 ദിവസത്തോളം ഷൂട്ട് വേണ്ടിവരുന്ന വലിയ സിനിമയാണത്. ത്രില്ലർ ഴോണറിലാണ് ടോര്‍പിഡോ ഒരുങ്ങുന്നത്, ആക്ഷനും ഉണ്ടാകും. ഫഹദ് എക്സ്റ്റൻഡഡ്‌ കാമിയോ ആണെന്ന് ആരാണ് പറഞ്ഞതെന്ന് അറിയില്ല. അദ്ദേഹം ഈ സിനിമയിലെ മൂന്ന് നായകന്മാരിൽ ഒരാളാണ്.

മോളിവുഡ് ടൈംസ്

മോളിവുഡ് ടൈംസ് എന്ന സിനിമ ആഗസ്റ്റ് ഒന്നിന് ഷൂട്ട് തുടങ്ങും. നസ്ലെൻ ആണ് സിനിമയിലെ നായകൻ. ആ സിനിമയെക്കുറിച്ച് കൂടുതൽ ഒന്നും പറയാനാകില്ല. കാരണം ഒന്നും സംസാരിക്കരുതെന്ന് സംവിധായകന്‍

അഭിനവിന്റെ പക്കൽ നിന്നും നിർദ്ദേശമുണ്ട്.

സംഗീത് പ്രതാപ് - മമിത ബൈജു സിനിമ - ഒരു റോം കോം

ഒരു പക്കാ റോം കോം സിനിമയാണ് അത്. ഒരുപാട് ഹ്യൂമറും പ്രണയവും ഒക്കെയുള്ള സിനിമയായിരിക്കും. ആ സിനിമയുടെ കഥ കേൾക്കുമ്പോൾ തന്നെ സംഗീത് ആയിരുന്നു നായകൻ. സിനിമയിൽ വളരെ ശക്തമായ കഥാപാത്രമാണ് മമിത ചെയ്യുന്നത്. നായികയെ ആര് അവതരിപ്പിക്കും എന്ന ചർച്ചയിൽ നിന്നാണ് മമിതയിലേക്ക് എത്തുന്നത്. സ്ക്രിപ്റ്റ് വായിച്ച് ഇഷ്ടമായിട്ടാണ് മമിത ഈ സിനിമ കമ്മിറ്റ് ചെയ്യുന്നത്. അതിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ ഡേറ്റ് ഫിക്സ് ചെയ്തിട്ടില്ല. കാരണം മമിത ഇപ്പോൾ അന്യഭാഷാ സിനിമകളുടെ തിരക്കിലാണ്. ഒപ്പം ഭാവന സ്റ്റുഡിയോസിന്റെ പുതിയ സിനിമയും ചെയ്യുന്നുണ്ട്. അതെല്ലാം കഴിഞ്ഞിട്ടാകും ഈ സിനിമയുടെ ഷൂട്ടിലേക്ക് കടക്കുക.

തന്ത വൈബ് - ഒരു വമ്പൻ കാൻവാസ് പടം

ആ സിനിമയെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാറായിട്ടില്ല. 2026 അവസാനമോ 2027 ആദ്യമോ ആകും സിനിമയുടെ ഷൂട്ട് തുടങ്ങാൻ സാധ്യത. വലിയ കാൻവാസിലാണ് ആ സിനിമയൊരുങ്ങുന്നത്. ഷൂട്ട് മുഴുവൻ തായ്‌ലൻഡിൽ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. ഭയങ്കരമായ പ്രീ പ്രൊഡക്ഷനും ഒരുപാട് ലൊക്കേഷൻസും ഉള്ളതുകൊണ്ട് എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന സിനിമയല്ല. നല്ല ടൈം എടുക്കും.

ഇനി സർപ്രൈസുകൾ ഉണ്ടോ?

ഇനി സർപ്രൈസുകൾ ഒന്നുമില്ല. ഈ പടങ്ങൾ എല്ലാം തന്നെ ഒരുമിച്ച് പ്രഖ്യാപിക്കുമെന്ന് വിചാരിച്ചതല്ല. ആർട്ടിസ്റ്റുകളുടെ ഡേറ്റും കാര്യങ്ങളുമൊക്കെ ആയി ഇങ്ങനെ അടുത്തായി പോയതാണ്.

Content Highlights: Ashiq Usman talks about L365 and upcoming movies

dot image
To advertise here,contact us
dot image