Top

പതിവ് തെറ്റിച്ചില്ല; 'റോഷാക്കി'ന്റെ സെറ്റിലും ബിരിയാണി ചെമ്പ് പൊട്ടിച്ച് മമ്മൂട്ടി

8 Jun 2022 11:58 AM GMT
ഫിൽമി റിപ്പോർട്ടർ

പതിവ് തെറ്റിച്ചില്ല; റോഷാക്കിന്റെ സെറ്റിലും ബിരിയാണി ചെമ്പ് പൊട്ടിച്ച് മമ്മൂട്ടി
X


നിസാം ബഷീര്‍ ചിത്രം 'റോഷാക്കി'ന്റെ ലൊക്കേഷനിലും ബിരിയാണി ചെമ്പ് പൊട്ടിച്ച് മമ്മൂട്ടി. താരം സഹപ്രവര്‍ത്തകര്‍ക്ക് ബിരിയാണി വിളമ്പുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. മമ്മൂട്ടിയുടെ സിനിമ സെറ്റില്‍ താരം ബിരിയാണി ചെമ്പ് പൊട്ടിച്ച് വിളമ്പുന്നത് പതിവ് കാഴ്ചയാണ്.

എല്ലാ സെറ്റുകളിലെയും മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കും മമ്മൂട്ടി തന്നെയാണ് ബിരിയാണി വിളമ്പുന്നത്. അതിനാല്‍ തന്നെ 'മമ്മൂട്ടിയുടെ സിനിമ ലൊക്കേഷന്‍ ആണോ എങ്കില്‍ മൂപ്പരുടെ കൈകൊണ്ട് വിളമ്പിയ ബിരിയാണി നിര്‍ബന്ധമാണ്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിക്കുന്നത്. കൊച്ചിയില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

'കെട്ട്യോളാണെന്റെ മാലാഖ'യ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ നിര്‍മ്മാണം മമ്മൂട്ടി കമ്പനിയാണ്. ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Story highlights; Mammootty opening biriyani pot in Rorschach movie location

Next Story