

തൃശൂര്‍: കിഴുപ്പിള്ളിക്കരയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. കിഴുപ്പിള്ളിക്കര നളന്ദ സ്കൂളിന് സമീപം കാട്ടുതിണ്ടിയില് സന്തോഷ് (55), ഭാര്യ ഷിനി(46) എന്നിവരാണ് മരിച്ചത്. വീടിന്റെ അടുക്കളയിലാണ് രണ്ട് പേരെയും മരിച്ച് കിടക്കുന്ന നിലയില്‍ കണ്ടത്.
അടുക്കളയുടെ വാതിൽ ഉള്ളിൽനിന്ന് പൂട്ടിയ നിലയിലായിരുന്നു. മകൻ ചവിട്ടി തുറക്കുകയായിരുന്നു. ഭാര്യയെ വിളക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കഴുത്ത് സ്വയം മുറിച്ച് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: Thrissur husband and wife issue