

മമ്മൂട്ടിയും ധനുഷും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'ഓം: ഓപ്പറേഷന് മോള്'. രാജ്കുമാര് പെരിയസാമിയാണ് ചിത്രത്തിന്റെ സംവിധായകന്. ധനുഷുമായുള്ള അടുപ്പത്തെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ആദ്യമായി കണ്ടപ്പോൾ ധനുഷ് തന്നോട് അൽപം അകലം പാലിച്ചിരുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു. എന്നാൽ ആ അകലം അധികകാലം തുടരാൻ അനുവദിച്ചില്ലെന്നും മമ്മൂട്ടി പറഞ്ഞു. 'ഒ.എം' എന്ന സിനിമയുടെ കൊച്ചിയിൽ നടന്ന പ്രമോഷൻ പരിപാടിയിലാണ് പ്രതികരണം.

“ആദ്യമൊക്കെ ധനുഷ് എന്നെ കാണുമ്പോൾ അകലം പാലിക്കുമായിരുന്നു. ഞാൻ അവനെ അങ്ങനെ വിട്ടോ? അടുത്തേക്ക് വലിച്ചുചേർത്ത് കെട്ടിപ്പിടിച്ചു. ഇപ്പോൾ എന്നെ കണ്ടില്ലെങ്കിൽ അവന് ഉറക്കം വരാത്ത അവസ്ഥയാണ്. അങ്ങനെയാണ് ഞാൻ അവനെ എന്നോട് അടുപ്പിച്ചത്” മമ്മൂട്ടി പറഞ്ഞു.ധനുഷിനും മറ്റ് സഹതാരങ്ങൾക്കുമൊപ്പം സിനിമയിൽ പ്രവർത്തിച്ച അനുഭവങ്ങളും മമ്മൂട്ടി പങ്കുവെച്ചു. ചിത്രത്തിന്റെ ഷൂട്ടിങ്ങിലുടനീളം അഭിനേതാക്കളും അണിയറപ്രവർത്തകരും തമ്മിൽ മികച്ച സൗഹൃദമുണ്ടായിരുന്നുവെന്ന് താരം പറഞ്ഞു.
സംവിധായകൻ രാജ്കുമാർ പെരിയസാമിയുടെ ആത്മാർഥതയെയും എല്ലാവരോടുമുള്ള സ്നേഹത്തെയും മമ്മൂട്ടി പ്രത്യേകം പ്രശംസിച്ചു. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി തന്റെ ആരോഗ്യപ്രശ്നങ്ങൾ മാറുന്നതുവരെ അണിയറപ്രവർത്തകർ കാത്തിരിക്കാൻ തയ്യാറായിരുന്നുവെന്നും അതുകൊണ്ടാണ് സിനിമ ഏറ്റെടുത്തതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസും ആര് ടേക്ക് സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നവംബര്‍ 20ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ കേരള വിതരണാവകാശം ബിനു ജോര്‍ജ് അലക്സാണ്ടര്‍ പ്രൊഡക്ഷന്‍സാണ് സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍. റെഡ് ഹില്‍സ് കാര്ത്തികേയന് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുമ്പോള്‍, ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ ധനുഷ് അവതരിപ്പിക്കുന്നു. ഐ.പി.എസ്. ഉദ്യോഗസ്ഥ നിത്യ റെഡ്ഡിയായാണ് സായ് പല്ലവി വേഷമിടുന്നത്.
നിയമവിരുദ്ധമായ ചന്ദനക്കടത്ത് തടയാനുള്ള നിര്‍ണായക ദൗത്യത്തിന് നേതൃത്വം നല്കുന്ന കഥാപാത്രമാണ് നിത്യ. സായ് പല്ലവിയുടെ ശക്തമായ സാന്നിധ്യത്തിനൊപ്പം ശ്രീലീല, നസിറുദ്ദീന്‍ ഷാ, ഇന്ദ്രന്‍സ് എന്നിവരുടെ കഥാപാത്രങ്ങളും ട്രെയ്ലറില് ശ്രദ്ധ നേടുന്നു. വ്യത്യസ്ത തലമുറകളിലെ മികച്ച അഭിനേതാക്കള്‍ ഒരുമിക്കുന്ന താരനിരയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
Content Highlights: Actor Mammootty opens up about the film 'Om' and the reasons for waiting until his health issues were resolved before moving forward with the project. He also shares insights into his experiences with actor Dhanush.