കൊച്ചിയില്‍ ആവേശമായി ദുല്‍ഖര്‍ ചിത്രം 'ആകാശത്തില്‍ ഒരു താരകം' പ്രീ-റിലീസ് ഇവന്റ്

താരത്തിളക്കത്തില്‍ ദുല്‍ഖര്‍ സല്‍മാനും സാത്വിക വീരവല്ലിയും, ചിത്രം നവംബര്‍ 20ന് ആഗോള റിലീസ്

കൊച്ചിയില്‍ ആവേശമായി ദുല്‍ഖര്‍ ചിത്രം 'ആകാശത്തില്‍ ഒരു താരകം' പ്രീ-റിലീസ് ഇവന്റ്
dot image

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി പവന്‍ സാദിനേനി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'ആകാശത്തില്‍ ഒരു താരകം' പ്രീ-റിലീസ് ഇവന്റ് കൊച്ചി ഫോറം മാളില്‍ ആവേശകരമായി നടന്നു. ചടങ്ങില്‍ ദുല്‍ഖര്‍ സല്‍മാനും ചിത്രത്തിലെ നായിക സാത്വിക വീരവല്ലിയും അണിയറപ്രവര്‍ത്തകരും പങ്കെടുത്തു. ആരാധകരുടെ വന്‍ പങ്കാളിത്തത്തോടെ നടന്ന ചടങ്ങ് ചിത്രത്തിന്റെ പ്രചാരണത്തിന് വലിയ ആവേശമാണ് പകര്‍ന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നവംബര്‍ 20ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.

ഗീത ആര്‍ട്‌സ്, സ്വപ്ന സിനിമ, ലൈറ്റ്‌ബോക്‌സ് മീഡിയ എന്നീ പ്രമുഖ ബാനറുകള്‍ സംയുക്തമായാണ് ചിത്രം അവതരിപ്പിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. 'ഓരോ സ്വപ്നത്തിനും ഒരു യാത്രയുണ്ട്, ഓരോ യാത്രയ്ക്കും ഒരു കഥയുണ്ട്' എന്ന ആശയവുമായി എത്തുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ ദുല്‍ഖര്‍ സല്‍മാനും സാത്വിക വീരവല്ലിയും വേദിയില്‍ പ്രേക്ഷകരുമായി പങ്കുവെച്ചു.

റിലീസിന് മുന്നോടിയായി പ്രിയതാരങ്ങളോട് നേരിട്ട് സംവദിക്കാനായത് ആരാധകര്‍ക്കും ആവേശമായി. പവന്‍ സാദിനേനിയുടെ വ്യത്യസ്തമായ കഥപറച്ചില്‍ ശൈലിയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ 'കൃഷ്ണ' എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പുതുമുഖം സാത്വിക വീരവല്ലിയാണ് 'കല്പന' എന്ന നായികാ കഥാപാത്രമായെത്തുന്നത്.

സമൂഹം മുന്നില്‍ വെക്കുന്ന അതിര്‍വരമ്പുകള്‍ മറികടന്ന് സ്വന്തം സ്വപ്നങ്ങളിലേക്ക് മുന്നേറാന്‍ ശ്രമിക്കുന്ന കല്പനയ്ക്ക് പിന്തുണയുമായി നില്‍ക്കുന്ന കൃഷ്ണയുടെ കഥയാണ് ചിത്രം പറയുന്നത്. പ്രണയവും വൈകാരിക മുഹൂര്‍ത്തങ്ങളും ഫീല്‍ ഗുഡ് ഘടകങ്ങളും കോര്‍ത്തിണക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. തമിഴ് താരം ശ്രുതി ഹാസന്‍ ചിത്രത്തില്‍ 'രോഹിണി' എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കേന്ദ്ര കഥാപാത്രങ്ങളുടെ ജീവിതത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന വേഷമാണ് രോഹിണിയുടേത്.

റൂഹാനി ശര്‍മ, മുരളി ശര്‍മ, സ്വാസിക എന്നിവരും ചിത്രത്തിലെ പ്രധാന താരനിരയിലുണ്ട്. ജി.വി. പ്രകാശ് കുമാര്‍ സംഗീതം നല്‍കിയ ചിത്രത്തിലെ 'കുട്ടി കുട്ടി പൂവേ', 'കണ്ണേ കണ്ണേ' എന്നീ ഗാനങ്ങള്‍ ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.'മഹാനടി', 'സീതാ രാമം', 'ലക്കി ഭാസ്‌കര്‍' തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത തെലുങ്ക് റിലീസ് എന്ന പ്രത്യേകതയും 'ആകാശംലോ ഒക താര'യ്ക്കുണ്ട്. 'കല്‍ക്കി 2898 എഡി'യിലെ അതിഥിവേഷത്തിലൂടെയും താരം തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായി പാന്‍ ഇന്ത്യന്‍ തലത്തില്‍ എത്തുന്ന ചിത്രം നവംബര്‍ 20ന് ആഗോളതലത്തില്‍ പ്രദര്‍ശനം ആരംഭിക്കും.

രചന, തിരക്കഥ: ഗുന്നം ഗംഗരാജു, കഥ: പവന്‍ സാദിനേനി & വസന്ത് ജുറു, അധിക തിരക്കഥ: വസന്ത് ജുറു, ഛായാഗ്രഹണം: സുജിത് സാരംഗ്, സംഗീതം: ജി.വി. പ്രകാശ് കുമാര്‍, എഡിറ്റര്‍: പ്രവീണ്‍ കെ.എല്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ശ്വേത സാബു സിറില്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ചന്തു നിമ്മഗദ്ദ, സഹസംവിധായകന്‍: സുരേഷ് പരുച്ചൂരി, ലൈന്‍ പ്രൊഡ്യൂസര്‍: യെലെപ്പെട്ടി ശ്രീനിവാസ്, പ്രൊഡക്ഷന്‍ ടീം: ബത്തലൂരി ലോകേഷ് കുമാര്‍, ജതിന്‍ സി.എച്ച്, മുവ്വ ഗോപി, തേജ രാംകി, ഡയറക്ഷന്‍ വിഭാഗം: ഡിപിവി സന്തോഷ്, ഗയം ഈശ്വര്‍, സൗരബ് റെഡ്ഡി, സിഎച്ച്. നരസിംഹ റെഡ്ഡി, മഹാംകാളി വിനയ് കുമാര്‍, ചന്ദ്ര ശേഖര്‍ ഹുഗ്ഗിഹെല്ല, വിശാഖ് പട്ടേല്‍ കോതപ്പള്ളി, കൊങ്ക രോഹന്‍, പ്രീതം ശകുനാല, നിമ്മഗദ്ദ ആസീഷ് പ്രീതം, രാം മോഹന്‍ കോമണ്ഡൂരി, കോസ്റ്റ്യൂം ഡിസൈനര്‍: പല്ലവി സിംഗ്, കലാസംവിധാനം: വംശി കൃഷ്ണ, സൗണ്ട് ഡിസൈനര്‍: സിങ്ക് സിനിമ, പബ്ലിസിറ്റി ഡിസൈനര്‍: അനില്‍ ഭാനു, വിഎഫ്എക്‌സ്: എഗൈ്വറ്റ് വിഎഫ്എക്‌സ്, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍: തൗഫീഖ് ഹുസൈന്‍, കളറിസ്റ്റ്: ഷണ്‍മുഖ പാണ്ഡ്യന്‍ എം, സ്റ്റില്‍സ്: സായ് ശശാങ്ക്, മാര്‍ക്കറ്റിംഗ്: വാള്‍സ് ആന്‍ഡ് ട്രെന്‍ഡ്‌സ്, പിആര്‍ഒ: ശബരി.

Content Highlights: Dulquer's film 'Aakashathil Oru Tharakam' pre-release event creates a buzz in Kochi

dot image
To advertise here,contact us
dot image