

'സീന്‍' എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ പ്രേക്ഷകരുടെ കൈയടി നേടുകയാണ് നടന് നസ്ലെന്. കേരളത്തിന് പുറമേ തമിഴ്നാട്ടിലും മികച്ച പ്രതികരണമാണ് താരത്തിന്റെ പ്രകടനത്തിന് ലഭിക്കുന്നത്. സിനിമയിലെ നസ്ലെന്റെ പ്രകടനത്തിന് ലഭിക്കുന്ന പ്രശംസയും താരത്തിന് ലഭിക്കുന്ന പിന്തുണയും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ആഘോഷിക്കപ്പെടുന്നുണ്ട്. ഇപ്പോഴിതാ സംവിധായകന് അറ്റ്ലി നസ്ലിനെ അഭിനയെത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ച കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഭാവിയിലെ സൂപ്പര്‍ സ്റ്റാര്‍ എന്നാണ് നസ്ലിനെ കുറിച്ച് അറ്റ്ലി പറയുന്നത്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
വളരെ പുതുമയുള്ളതും ആകര്‍ഷകവുമായ ഒരു കൊമേഴ്സ്യല്‍ എന്റര്ടെയ്നര്! ജിത്തു സാറിന്റെ കഥപറച്ചില്‍ രീതിയുടെ വലിയൊരു ആരാധകനാണ് ഞാന്‍, എന്നാല്‍ ഈ ചിത്രം തീര്‍ത്തും വ്യത്യസ്തമാണ്!
സൂര്യ സാര്‍,
എന്ത് ഗംഭീര പ്രകടനമാണ്! സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം ആസ്വദിക്കാന്‍ പറ്റിയ, മുടക്കിയ പൈസക്കുള്ള സിനിമ
നസ്ലെന്, ദൈവമേ!
എന്ത് മികച്ച അഭിനേതാവാണ്!
അവിശ്വസനീയമായ സ്ക്രീന്‍ പ്രസന്‍സ്! ഭാവിയിലെ ഒരു സൂപ്പര്‍സ്റ്റാര്‍ തന്നെ! തീര്‍ച്ചയായും നീ സിനിമാരംഗത്ത് വലിയൊരു സ്ഥാനം നേടും!
പിന്നെ എന്റെ പ്രിയ സുഹൃത്ത് നസ്രിയ, പൊളിച്ചു! തമിഴ് സിനിമയിലേക്കുള്ള മനോഹരമായ തിരിച്ചുവരവ്! അനായാസമായ നര്‍മ്മബോധവും ആകര്‍ഷണീയതയും, ചെറിയ ഭാവങ്ങളിലെ സൂക്ഷ്മതയും എല്ലാം അതിഗംഭീരം! നിങ്ങളെ ഇനിയും കൂടുതല്‍ കാണാന്‍ ആഗ്രഹിക്കുന്നു!
ആനന്ദരാജ് സാര്‍ വളരെ രസിപ്പിച്ചു! സുഷിന് ശ്യാമിന്റെ മികച്ച സംഗീതവും, അണിയറപ്രവര്‍ത്തകരുടെയും അഭിനേതാക്കളുടെയും അതിമനോഹരമായ പ്രയത്നവും എടുത്തു പറയേണ്ടതാണ്!
നിര്‍മ്മാതാക്കള്‍ക്കും 'ഴഗരം സ്റ്റുഡിയോസ്' (Zhagaram Studios) ടീമിനും വലിയ അഭിനന്ദനങ്ങള്‍!
സൂര്യ സാറിനും ജ്യോതിക മാമിനും പ്രത്യേക സ്നേഹവും അഭിനന്ദനങ്ങളും!
എന്തൊരു രസകരമായ അനുഭവമായിരുന്നു ഇത്!.
അതേസമയം, സീന്‍ സിനിമയില്‍ ഈശ്വരന് എന്ന കഥാപാത്രമായി നസ്ലെന് നടത്തിയ പ്രകടനത്തെ പ്രശംസിച്ച് ഇതിനിടെ നടന് മാത്യു തോമസ് പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിന്നു. 'ഹേറ്റേഴ്സ് ഗോണ ഹേറ്റ്' എന്ന തലക്കെട്ടോടെ നസ്ലെന്റെ പോസ്റ്ററാണ് മാത്യു ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചത്. 'തൃശൂര്‍ തിമോത്തി' എന്ന വിശേഷണത്തോടെയുള്ള പോസ്റ്റ് നസ്ലെനുള്ള പിന്തുണയായാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നടന് ചന്തു സലിംകുമാര്‍, 'ലോക' സംവിധായകന് ഡൊമിനിക് അരുണ്‍ എന്നിവരും ഈ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
Content Highlights: Atlee refers to Naslen as a future superstar, telling him, "You are the one who is going to rule the industry."