ഇനിയും പഠിച്ചില്ലേ.! കാറിലും ബൈക്കിലുമായി 16കാരന്റെ കറക്കവും റീല്‍സും; അമ്മയ്‌ക്കെതിരെ കേസ്

കൗമാരക്കാരന്‍ ഓടിച്ച കാര്‍ മാതാവിന്റെ പേരിലുള്ളതാണ്

ഇനിയും പഠിച്ചില്ലേ.! കാറിലും ബൈക്കിലുമായി 16കാരന്റെ കറക്കവും റീല്‍സും; അമ്മയ്‌ക്കെതിരെ കേസ്
dot image

പത്തനംതിട്ട: ലൈസന്‍സില്ലാതെ 16 കാരന്‍ ബൈക്കും കാറും ഓടിച്ച സംഭവത്തില്‍ രക്ഷാകര്‍ത്താവിനെതിരെ കേസെടുത്തു. കാറും ബൈക്കും അടൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എഴംകുളം സ്വദേശിയായ 16 വയസ്സുകാരന്റെ മാതാവിനെതിരെയും കൊല്ലം പാതിരിക്കല്‍ രവീന്ദ്രന്‍ എന്നയാള്‍ക്കെതിരെയുമാണ് കേസ്.

കൗമാരക്കാരന്‍ ഓടിച്ച കാര്‍ മാതാവിന്റെ പേരിലുള്ളതാണ്. രവീന്ദ്രൻ എന്നയാളുടെ പേരിലുള്ളതാണ് ബൈക്ക്. അടൂര്‍, കൊടുമണ്‍ പ്രദേശങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി കാറില്‍ സ്ഥിരമായി കറങ്ങുന്നതായി അടൂര്‍ ട്രാഫിക് പൊലീസിന് വിവരം ലഭിച്ചിരുന്നു.

നഗരത്തിലെ തിരക്കേറിയ സമയങ്ങളില്‍പ്പോലും വിദ്യാര്‍ത്ഥി കാറില്‍ കറങ്ങിയിരുന്നുവെന്ന് കണ്ടെത്തി. വാഹനമോടിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി റീല്‍സായി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു.

Content Highlights: Adoor police have registered a case against the mother of a 16-year-old boy and the owner of a motorcycle for allegedly allowing him to drive without a licence

dot image
To advertise here,contact us
dot image