'ലാലേട്ടനെ കണ്ടപ്പോൾ ഞാൻ പറഞ്ഞു എന്റെ ഭാര്യയുടെ കൂടെ സാർ അഭിനയിച്ചിട്ടുണ്ടെന്ന്…'; ഹക്കിം ഷാജഹാൻ

പിന്നീട് വേറൊരു പരിപാടിക്കിടെ മോഹൻലാൽ തന്നെ കണ്ടപ്പോൾ കൈ തന്നെന്നും അദ്ദേഹം ഓർത്തിരുന്നുവെന്നും ഹക്കിം പറഞ്ഞു

'ലാലേട്ടനെ കണ്ടപ്പോൾ ഞാൻ പറഞ്ഞു എന്റെ ഭാര്യയുടെ കൂടെ സാർ അഭിനയിച്ചിട്ടുണ്ടെന്ന്…'; ഹക്കിം ഷാജഹാൻ
dot image

ജയിലർ 2വിൽ മോഹൻലാലിനൊപ്പം ഉണ്ടായ അനുഭവത്തെക്കുറിച്ച് നടൻ ഹക്കിം ഷാജഹാൻ. ഷൂട്ടിംഗ് സമയത്ത് ലാലേട്ടന് തന്നെ അറിയുമോ എന്ന് അറിയില്ലായിരുന്നുവെന്നും കണ്ടു പരിചയപ്പെട്ടപ്പോൾ തന്റെ ഭാര്യയുടെ കൂടെ മോഹൻലാൽ അഭിനയിച്ചിട്ടുണ്ടെന്നും നടൻ പറഞ്ഞു. പിന്നീട് വേറൊരു പരിപാടിക്കിടെ മോഹൻലാൽ തന്നെ കണ്ടപ്പോൾ കൈ തന്നെന്നും അദ്ദേഹം ഓർത്തിരുന്നുവെന്നും ഹക്കിം പറഞ്ഞു. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.

'ലാലേട്ടന് എന്നെ അറിയുമോ എന്നറിയില്ല, അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ പറഞ്ഞു മലയാളി നടനാണ്. ഹക്കിം എന്നാണ് പേര്, അപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു…അഹ് ഒക്കെ മോനെയെന്ന്. എന്റെ വൈഫ് ചേട്ടന്റെ കൂടെ ഒടിയനില്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ മഞ്ജു വാര്യയറിന്റെ അനിയത്തിയായി അന്ധയായി അഭിനയിച്ചത് ഭാര്യയാണെന്ന് പറഞ്ഞു. അപ്പോൾ ലാലേട്ടൻ പറഞ്ഞു ആഹ് ഓക്കേ ഓക്കേ…പിന്നെ അടുത്ത ദിവസം തന്നെ ഒരു പരിപാടിക്കിടെ ലാലേട്ടനെ പിന്നെയും കണ്ടപ്പോൾ ആഹ് മോനെ എന്ന് പറഞ്ഞ് കൈ തന്നു അപ്പോൾ അദ്ദേഹത്തിന് ഓർമ്മയുണ്ടെന്ന് മനസിലായി. ലാലേട്ടന്റെ എന്താ മോനെ എന്ന് ചോദിക്കുമ്പോൾ നമുക്ക് ഒരു വല്ലാത്ത ഫീലാണ്', ഹക്കിം പറഞ്ഞു.

അതേസമയം, തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ് ജയിലർ 2. രജിനികാന്ത് നായകനായി എത്തിയ ചിത്രത്തിൽ നിരവധി സൂപ്പർ താരങ്ങളാണ് അണിനിരന്നത്. അടുത്ത ഇന്‍ഡസ്ട്രി ഹിറ്റിനൊപ്പം കോളിവുഡിലെ ആദ്യ 1000 കോടി ചിത്രമായി മാറാനുള്ള തയാറെടുപ്പിലാണ് ജയിലര്‍ 2. റിലീസ് ചെയ്ത് ആദ്യ വീക്കെന്‍ഡില്‍ തന്നെ 400 കോടിക്ക് മുകളില്‍ ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു. തമിഴില്‍ ഏറ്റവും വേഗത്തില്‍ 400 കോടി ക്ലബ്ബിലെത്തുന്ന ചിത്രമെന്ന നേട്ടം ഇതോടെ ജയിലര്‍ 2 സ്വന്തം പേരിലാക്കി.

Content Highlights: Hakkim Shajahan talks about his experience with mohanlal

dot image
To advertise here,contact us
dot image