ആളുകള്‍ ആരോഗ്യപ്രശ്‌നം ഉണ്ടാകാത്ത സാധനം കുടിച്ചോട്ടെ, അതിന് ഞാന്‍ നിമിത്തമായാല്‍ നല്ലതല്ലേ; MRC ബേക്കറി ഉടമ

ഹോര്‍ട്ടി വൈന്‍ 10 ശതമാനത്തില്‍ താഴെ വീര്യം ഉള്ളതാണെന്നും ചാലക്കുടി കെഎസ്ബിസിയില്‍ നിന്നാണ് ഇറക്കിയതെന്നും അദ്ദേഹം പറഞ്ഞു

ആളുകള്‍ ആരോഗ്യപ്രശ്‌നം ഉണ്ടാകാത്ത സാധനം കുടിച്ചോട്ടെ, അതിന് ഞാന്‍ നിമിത്തമായാല്‍ നല്ലതല്ലേ; MRC ബേക്കറി ഉടമ
dot image

കൊച്ചി: ചട്ട വിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ലെന്നും തടസ്സം ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഇത്തരമൊരു കാര്യത്തിന് പിന്നാലെ നടക്കില്ലായിരുന്നുവെന്നും വീര്യം കൂടിയ വൈന്‍ വില്‍ക്കാന്‍ അനുമതി ലഭിച്ച എംആര്‍സി ബേക്കറി ഉടമ റിപ്പോർട്ടറിനോട്. വില്‍പന തുടങ്ങിയിട്ടില്ലെന്നും എന്നാല്‍ ഏഴ് കെയ്സ് ഇറക്കിയെന്നും അദ്ദേഹം പറഞ്ഞു. ഹോര്‍ട്ടി വൈന്‍ 10 ശതമാനത്തില്‍ താഴെ വീര്യം ഉള്ളതാണ്. ചാലക്കുടി കെഎസ്ബിസിയില്‍ നിന്നാണ് ഇറക്കിയത്. എക്സൈസില്‍ നിന്ന് ആളുകള്‍ എത്തി പരിശോധിച്ച് വെരിഫൈ ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read:

2025 നവംബറിലാണ് പേപ്പര്‍വര്‍ക്ക് കഴിഞ്ഞത്. ലൈസന്‍സ് ലഭിച്ചത് ജൂണിലാണ്. ഇപ്പോഴാണ് സപ്ലൈക്ക് അനുമതി ലഭിച്ചതെന്നും ബേക്കറി ഉടമ വിശദീകരിച്ചു. മൂന്നോ നാലോ ദിവസത്തിനകം വില്‍പ്പന തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വിൽപ്പനയ്ക്ക് അനുമതി റദ്ദാക്കിയതായി ആരും അറിയിച്ചിട്ടില്ല. വാർത്തകൾ കണ്ടതാണ്. വില്‍ക്കാന്‍ പറഞ്ഞാല്‍ വില്‍ക്കും ഇല്ലെങ്കില്‍ ഇല്ലെന്നും അദ്ദേഹം വിശദീകരിച്ചു. വൈന്‍ പഴച്ചാറില്‍ നിന്നും ഉണ്ടാക്കുന്നതാണ്. കെട്ടിവെച്ച് വീര്യം കൂട്ടുകയാണ് ചെയ്യുന്നത്. താനൊരാള് തുടങ്ങിയാല്‍ മറ്റുള്ളവരും തുടങ്ങുമല്ലോ എന്നും തനിക്ക് ദുരുദേശം ഇല്ലെന്നു അദ്ദേഹം പറഞ്ഞു. ആളുകള്‍ ആരോഗ്യ പ്രശ്‌നം ഉണ്ടാകാത്ത സാധനം കുടിച്ചോട്ടെ അതിന് താന്‍ നിമിത്തമായാല്‍ നല്ലതല്ലേ എന്നു അദ്ദേഹം ചോദിച്ചു.

Content Highlights: The owner of MRC Bakery said no rules had been violated in obtaining permission to sell higher-strength wine, adding that sales had not yet begun despite receiving seven cases. He said Horti Wine contains less than 10 per cent alcohol and was sourced from KSBC in Chalakudy. He also stated that Excise officials should visit the premises, inspect the product and verify the details.

dot image
To advertise here,contact us
dot image