'തുടക്കം' സിനിമയിൽ അഭിനയിക്കാൻ ഓഫർ വന്നു, പക്ഷെ നിരസിച്ചു; കാരണം വെളിപ്പെടുത്തി സുചിത്ര മോഹൻലാൽ

അമ്മേ, ഞാൻ സിനിമയിൽ ആക്ട് ചെയ്യട്ടേ എന്ന് ഒരിക്കൽ ഞാൻ വെറുതെ ചോദിച്ചു. വേണ്ടെന്ന് ആം​ഗ്യം കാണിച്ചു. നിങ്ങളുടെ മകന്റെ ഭാര്യയായി തന്നെയാണ് എന്ന് പറഞ്ഞപ്പോഴും വേണ്ടെന്ന് ആം​ഗ്യം.

'തുടക്കം' സിനിമയിൽ അഭിനയിക്കാൻ ഓഫർ വന്നു, പക്ഷെ നിരസിച്ചു; കാരണം വെളിപ്പെടുത്തി സുചിത്ര മോഹൻലാൽ
dot image

മലയാള സിനിമയിലെ മുൻനിര താര കുടുംബങ്ങളിൽ ഒന്നാണെങ്കിലും ക്യാമറക്കണ്ണുകളിൽ നിന്ന് മാറിനിൽക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് മോഹൻലാലിന്റെ ഭാര്യ സുചിത്ര. ലാലേട്ടനും മക്കളായ പ്രണവിനും വിസ്മയയ്ക്കും പിന്നാലെ സുചിത്രയും വെള്ളിവെളിച്ചത്തിലേക്ക് എത്തുമോ എന്ന് ആരാധകർ പലപ്പോഴും ആകാംക്ഷയോടെ ഉറ്റുനോക്കിയിട്ടുണ്ട്. എന്നാൽ തനിക്ക് അഭിനയത്തോട് താല്പര്യമില്ലെന്നും 'തുടക്കം' സിനിമയിൽ അഭിനയിക്കാൻ ഓഫർ വന്നെങ്കിലും അത് നിരസിച്ചതിനെക്കുറിച്ചും സുചിത്ര പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

അഭിനയ രം​ഗത്തേക്ക് വരാൻ തനിക്ക് താൽപര്യമില്ലെന്നും തുടക്കം എന്ന സിനിമയിൽ ഒരു വേഷം ചെയ്യാൻ ഓഫർ വന്നെങ്കിലും താൻ വേണ്ടെന്ന് വെക്കുകയായിരുന്നു; സുചിത്ര മോഹൻലാൽ പറഞ്ഞു. 'എനിക്ക് സിനിമ ചെയ്യാൻ പണ്ടും താല്പര്യം ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സിനിമകളുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ പോയിട്ടുണ്ട്, പക്ഷെ എപ്പോഴും പോകില്ല. പക്ഷെ എന്റെ മകളുടെ സിനിമയുടെ ഷൂട്ടിംഗ് നടന്നപ്പോൾ എന്നും ഞാൻ അവിടെ ഉണ്ടായിരുന്നു. ആ സിനിമയിൽ ജസ്റ്റ് ഒരു പാസിംഗ് ഷോർട്ടിൽ അഭിനയിക്കാൻ എന്നെ വിളിച്ചിരുന്നു. പക്ഷെ ഞാൻ വേണ്ടെന്ന് പറഞ്ഞു. എന്റെ വീട്ടിലെ മൂന്ന് പേരും സിനിമയിൽ ആണ് അത് മതി എന്ന് പറഞ്ഞു ഞാൻ. ഫുൾ ഫാമിലി സിനിമയിൽ വേണ്ട; സുചിത്ര മോഹൻലാൽ പറഞ്ഞു.

മോഹൻലാലിന്റെ 'അമ്മ തന്നോട് അഭിനയിക്കാൻ പോകേണ്ടെന്ന് പറഞ്ഞതിനെക്കുറിച്ചും സുചിത്ര അഭിമുഖത്തിൽ സംസാരിച്ചു.'അദ്ദേഹത്തിന്റെ അമ്മ വളരെ രസികയായിരുന്നു. 13 വർഷത്തോളം സ്ട്രോക്ക് വന്ന് കിടപ്പിലായ ശേഷം ആക്ഷനിലൂടെ പറയാനുള്ളത് പറയും. അമ്മയുടെ അടുത്ത് പോയി ഞാൻ ചുമ്മാ തമാശ പറയും. അമ്മേ, ഞാൻ സിനിമയിൽ ആക്ട് ചെയ്യട്ടേ എന്ന് ഒരിക്കൽ ഞാൻ വെറുതെ ചോദിച്ചു. വേണ്ടെന്ന് ആം​ഗ്യം കാണിച്ചു.

നിങ്ങളുടെ മകന്റെ ഭാര്യയായി തന്നെയാണ് എന്ന് പറഞ്ഞപ്പോഴും വേണ്ടെന്ന് ആം​ഗ്യം. അത് അങ്ങനെ തന്നെ ഇരിക്കട്ടെ. മായ ആക്ട് ചെയ്യ‌ട്ടെ എന്ന് ചോദിച്ചപ്പോഴും വേണ്ടെന്ന് പറഞ്ഞു. അമ്മയെ പറഞ്ഞ് മനസിലാക്കിയപ്പോൾ മായ ആക്ട് ചെയ്തോട്ടെ എന്ന് പറഞ്ഞു. എന്നാൽ ഞാൻ അഭിനയിക്കരുത്. അമ്മ പറഞ്ഞതിനാൽ അതങ്ങനെ തന്നെയാകട്ടെയെന്ന് ഞാനും കരുതി; സുചിത്ര പറഞ്ഞു.

Content Highlights: Suchitra Mohanlal has spoken about her decision not to pursue a career in films, sharing her thoughts on acting and her family.

dot image
To advertise here,contact us
dot image