'ഫഹദിന്റെ റീച്ചും റേഞ്ചും മനസിലാക്കി തന്നത് 55കാരിയായ ബന്ധു';വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം പറഞ്ഞ് രാജമൗലി

'ഫഹദിന്റെ സിനിമകൾ എലീറ്റ് ഗ്രൂപ്പിൽ പെട്ട് സിനിമാപ്രേമികളെ കാണുന്നുള്ളു എന്നായിരുന്നു ഞാൻ കരുതിയത്'

'ഫഹദിന്റെ റീച്ചും റേഞ്ചും മനസിലാക്കി തന്നത് 55കാരിയായ ബന്ധു';വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം പറഞ്ഞ് രാജമൗലി
dot image

ഫഹദ് ഫാസിലിനെ പുകഴ്ത്തി സംവിധായകൻ എസ് എസ് രാജമൗലി. ഫഹദ് ഫാസിലിന് തെലുങ്ക് സിനിമാ പ്രേക്ഷകർക്കിടയിൽ വലിയ ആരാധകരുണ്ട് എന്ന് പറയുകയാണ് രാജമൗലി. ഫഹദ് ഫാസിലിന്റെ സിനിമകൾ ചില സിനിമാപ്രേമികൾ മാത്രമേ കാണുന്നുണ്ടാകുള്ളു എന്നാണ് താൻ വർഷങ്ങൾക്ക് മുൻപ് കരുതിയിരുന്നത് എന്നും അത് തെറ്റിദ്ധാരണയാണെന്ന് മനസിലായി എന്നും രാജമൗലി പറഞ്ഞു.

ഫഹദ് നായകനാകുന്ന തെലുങ്ക് ചിത്രമായ ഡോണ്ട് ട്രമ്പിൾ ദ ട്രമ്പിളിന്റെ കേരളത്തിൽ വെച്ച് നടന്ന പ്രീറിലീസ് ഇവന്റിൽ സംസാരിക്കുകയായിരുന്നു രാജമൗലി. സാധാരണക്കാരായ തെലുങ്ക് സിനിമാപ്രേക്ഷകർക്ക് പോലും ഫഹദിനെ അറിയാമെന്നും അദ്ദേഹത്തെ തെലുങ്ക് സിനിമയിലേക്ക് കൊണ്ടുവരണമെന്ന് താൻ ഏറെ നാളായി ആഗ്രഹിച്ചിരുന്നു എന്നും രാജമൗലി പറഞ്ഞു.

'ഞാൻ ഫഹദ് ഫാസിലിന്റെ വലിയ ആരാധകനാണ്. അദ്ദേഹത്തിന്റെ ഒരുപാട് സിനിമകൾ ഒടിടിയിലൂടെ ഞാൻ കണ്ടിട്ടുണ്ട്. ആ സിനിമകളെല്ലാം വലിയ സിനിമാപ്രേമികളോ, പ്രത്യേക ക്ലാസിൽ നിന്നുള്ള ആളുകളോ മാത്രമേ കാണുന്നുണ്ടാകുള്ളു എന്നാണ് ഞാൻ കരുതിയത്. എന്നാൽ ആ ധാരണ തെറ്റായിരുന്നു എന്ന് പിന്നീട് മനസിലായി.

Also Read:

ആറ്-ഏഴ് വർഷം മുൻപ് നടന്ന സംഭവമാണ്. എന്റെ ഭാര്യയുടെ ഒരു ബന്ധു, 55 വയസ്സുള്ള, ചെറിയൊരു ഗ്രാമത്തിൽ ജീവിക്കുന്ന സ്ത്രീയാണ് അവർ, എന്നോട് ഫഫയുടെ സിനിമകൾ കാണാറുണ്ടോ എന്ന് ചോദിച്ചു. അന്ന് ഫഫ ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു. നിങ്ങൾക്ക് ഫഹദ് ഫാസിലിനെ അറിയില്ലേ എന്നായിരുന്നു അവരുടെ മറുചോദ്യം.

അന്നാണ് ഫഫയുടെ റേഞ്ചും റീച്ചും എന്താണെന്ന് എനിക്ക് മനസിലായത്. എലീറ്റ് ഗ്രൂപ്പിന് മാത്രമല്ല ഫഫയെ അറിയുന്നത് എന്ന് തിരിച്ചറിഞ്ഞു. കൊറോണയേക്കാൾ വേഗത്തിലാണ് ഫഹദ് ഫാസിൽ തെലുങ്ക് പ്രേക്ഷകർക്കിടയിൽ പടർന്ന് പിടിച്ചത് എന്ന് പറയാം, ' രാജമൗലി പറഞ്ഞു.

Content Highlights: S S Rajamouli shares an experience where his relative who showed him the range of Fahadh Faasil and the acceptance he has in Telugu cinema

dot image
To advertise here,contact us
dot image