ഇമേജിനെക്കുറിച്ച് ഓർത്ത് പേടിയില്ല; ഫഹദിന്റെ ആ ഒരു കാര്യം കണ്ടുപഠിക്കാൻ ശ്രമിക്കുകയാണ്; തുറന്നു പറഞ്ഞു സൂര്യ

അത്തരം കാര്യങ്ങളിലെ എന്റെ കണക്കുകൂട്ടലുകൾ പലപ്പോഴും തെറ്റാറാണ് പതിവ്. കഥാപാത്രത്തിന്റെയും ഉള്ളടക്കത്തിന്റെയും കാതലായ വശം മാത്രമാണ് ഫഹദ് നോക്കുന്നത്

ഇമേജിനെക്കുറിച്ച് ഓർത്ത് പേടിയില്ല; ഫഹദിന്റെ ആ ഒരു കാര്യം കണ്ടുപഠിക്കാൻ ശ്രമിക്കുകയാണ്; തുറന്നു പറഞ്ഞു സൂര്യ
dot image

ഫഹദ് ഫാസിൽ നായകനാകുന്ന ബിഗ് ബജറ്റ് ഫാന്റസി എന്റർടെയ്‌നർ 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയേറ്റർ റിലീസിന് ഒരുങ്ങുകയാണ്. എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശശാങ്ക് യെലറ്റിയാണ്. സിനിമയുടെ പ്രമോഷൻ തിരക്കുളിലാണ് താരങ്ങൾ. ഇപ്പോഴിതാ സിനിമയുടെ തമിഴ്നാട് പ്രമോഷൻ ഇവന്റിൽ ഫഹദ് ഫാസിലിനെക്കുറിച്ച് സൂര്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 'ഇമേജി'നെക്കുറിച്ച് അഭിനേതാക്കൾ ആശങ്കപ്പെടുന്ന സാഹചര്യത്തിൽ കഥാപാത്രങ്ങൾക്ക് മാത്രമാണ് ഫഹദ് പ്രാധാന്യം കൊടുക്കുന്നതിന്ന് സൂര്യ പറയുന്നു.

‘ഫഹദുമായി ഞാന്‍ ഒരുപാട് സംസാരിച്ചിട്ടുണ്ട്. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും പാതിരാത്രിയും ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടുണ്ട്. ഞങ്ങള്‍ രണ്ട് പേര്‍ക്കും ഇടയില്‍ ഒരുപാട് ഓര്‍മകളുണ്ട്. ഞങ്ങള്‍ രണ്ട് പേരും കരിയര്‍ ആരംഭിച്ചപ്പോള്‍ എന്തെല്ലാം വിഷയങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും തമ്മില്‍ എന്തെല്ലാം സാമ്യതകളുണ്ടെന്നും എല്ലാം സംസാരിച്ചിട്ടുണ്ട്. ഒരുപാട് തട്ടിതടഞ്ഞ് വീണാണ് ഞങ്ങള്‍ രണ്ട് പേരും എഴുന്നേറ്റ് നില്‍ക്കാന്‍ പഠിച്ചത്. ഇത്തരം വിഷയങ്ങളെല്ലാം ഫഹദുമായി ഒരുപാട് ചര്‍ച്ച ചെയ്തിട്ടുണ്ട്. നിങ്ങളുടെ കാര്യങ്ങളെല്ലാം എന്നോട് പങ്കുവെച്ചതില്‍ ഒരുപാട് നന്ദിയുണ്ട്.

ചില സിനിമകൾ ഒരു പ്രത്യേക വിഭാഗം പ്രേക്ഷകർക്ക് ഇഷ്ടപ്പെടും, മറ്റു ചിലർക്ക് അത് ഇഷ്ടപ്പെടില്ല എന്നൊക്കെ നമ്മൾ എപ്പോഴും കണക്കുകൂട്ടാറുണ്ട്. അഭിനേതാക്കൾ എന്ന നിലയിൽ നമ്മുടെ 'ഇമേജി'നെക്കുറിച്ച് എപ്പോഴും ആശങ്ക ഉണ്ടാകാറുണ്ട്. എന്നാൽ ഫഹദ് ഫാസിലിന് അങ്ങനെയൊരു ചിന്തയില്ല. അത്തരം കാര്യങ്ങളിലെ എന്റെ കണക്കുകൂട്ടലുകൾ പലപ്പോഴും തെറ്റാറാണ് പതിവ്. കഥാപാത്രത്തിന്റെയും ഉള്ളടക്കത്തിന്റെയും കാതലായ വശം മാത്രമാണ് ഫഹദ് നോക്കുന്നത്; ആ രീതി ഞാൻ ഇപ്പോഴും മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്; സൂര്യ പറഞ്ഞു.

ഫഹദ് ഫാസിലിന്റെ ആദ്യത്തെ ലീഡ് തെലുങ്ക് ചിത്രം എന്ന പ്രത്യേകതയും 'ഡോണ്ട് ട്രബിൾ ദ ട്രബിളി'നുണ്ട്.ഫഹദ് ഫാസിലിനൊപ്പം സ്സാര പലേക്കർ, സൗരഭ് സച്ച്‌ദേവ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. മലയാളത്തിലും തമിഴിലും ഡബ്ബ് ചെയ്ത പതിപ്പുകളാണ് എത്തുന്നത്. സംഗീതം കാല ഭൈരവ, ഛായാഗ്രഹണം ബ്രാഡ് ഫ്രാൻസിസും എഡിറ്റിങ് പ്രവീൺ ആന്റണിയും നിർവഹിക്കുന്നു. മലയാളം പതിപ്പിന്റെ ട്രെയ്‌ലറിന് മോഹൻലാലിന്റെ ശബ്ദവും തെലുങ്ക് പതിപ്പിന് ബാലകൃഷ്ണയുടെ ശബ്ദവും തമിഴ് പതിപ്പിന് കമൽഹാസന്റെ ശബ്ദവും ലഭിച്ചിരിക്കുന്നത് ചിത്രത്തിന്റെ പ്രചാരണത്തിന് കൂടുതൽ ആവേശം പകരുന്നുണ്ട്.

Content Highlights:  Suriya speaks about the similarities between himself and Fahadh Faasil, noting that both experienced setbacks early in their careers. He reflects on their respective journeys in cinema and the experiences that shaped their paths as actors.

dot image
To advertise here,contact us
dot image