'ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്ന് ഡോക്ടർ പറഞ്ഞു'; ടെന്നിസ് എൽബോയുടെ പ്രശ്നമുണ്ട്; പൃഥ്വിരാജ്

'പ്രസ് മീറ്റിന് എത്തുമ്പോൾ ഇത് അഴിച്ചുവയ്ക്കാമെന്നാണ് ഞാൻ ആദ്യം കരുതിയത്. എന്നാൽ ഉറങ്ങുമ്പോൾ പോലും ഇത് അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടർ കർശനമായി പറഞ്ഞിരിക്കുന്നത്'

'ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്ന് ഡോക്ടർ പറഞ്ഞു'; ടെന്നിസ് എൽബോയുടെ പ്രശ്നമുണ്ട്; പൃഥ്വിരാജ്
dot image

ടെന്നിസ് എൽബോ മൂലം ബുദ്ധിമുട്ടുണ്ടെന്ന് വെളിപ്പെടുത്തി നടൻ പൃഥ്വിരാജ് സുകുമാരൻ.‘ദയ്റ’ സിനിമയുടെ പ്രസ് മീറ്റിനായി ഡൽഹിയിലെത്തിയ താരം ഇടതുകയ്യിൽ റിസ്റ്റ് ബ്രേസ് അണിഞ്ഞെത്തിയത് മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കൈക്ക് പരിക്കേറ്റതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് താരം ഈ ആരോഗ്യപ്രശ്നത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

'കൈക്ക് കുറച്ച് നാളായി ടെന്നീസ് എൽബോയുടെ ചെറിയൊരു ബുദ്ധിമുട്ടുണ്ട്. കുറച്ചു ദിവസത്തേക്ക് ഈ റിസ്റ്റ് ബ്രേസ് ധരിക്കാനാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. ഇട്ട് കഴിഞ്ഞപ്പോൾ കൊള്ളാമല്ലോ എന്ന് എനിക്കും തോന്നി. പ്രസ് മീറ്റിന് എത്തുമ്പോൾ ഇത് അഴിച്ചുവയ്ക്കാമെന്നാണ് ഞാൻ ആദ്യം കരുതിയത്. എന്നാൽ ഉറങ്ങുമ്പോൾ പോലും ഇത് അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടർ കർശനമായി പറഞ്ഞിരിക്കുന്നത്. അതിങ്ങനെയിട്ട് ശരിയായി കിട്ടാൻ വേണ്ടിയാണ് ഇപ്പോഴും ഇത് ധരിച്ചെത്തിയത്; പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജ് സുകുമാരനും കരീന കപൂര്‍ ഖാനും ആദ്യമായി ഒരുമിക്കുന്ന ബോളിവുഡ് ചിത്രമാണ് ദയ്റ‌. ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറില്‍ ഴോണറില്‍ ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്‌ത സംവിധായിക മേഘന ഗുല്‍സാറാണ്. ഏറെ നാളുകൾക്ക് ശേഷമാണ് പൃഥ്വിരാജ് പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. ജംഗ്‌ലി പിക്‌ചേഴ്‌സും പെന്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. റാസി, തല്‍വാര്‍, സാം ബഹദൂര്‍ തുടങ്ങിയ മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്‌ത സംവിധായികയാണ് മേഘ്‌ന ഗുല്‍സാര്‍.

Content Highlights: Prithviraj opens up about experiencing tennis elbow and shares details about the issue during his interaction.

dot image
To advertise here,contact us
dot image