'ധുരന്ദര്‍ 3യില്‍ നമ്മളെല്ലാം പാകിസ്താന്‍ ഏജന്റുകളായിരിക്കും'; CJP പ്രതിഷേധത്തില്‍ ശക്തമായ നിലപാടുമായി മോക്ഷ

രൂക്ഷമായ ഭാഷയിലാണ് മോക്ഷയുടെ പ്രതികരണം

'ധുരന്ദര്‍ 3യില്‍ നമ്മളെല്ലാം പാകിസ്താന്‍ ഏജന്റുകളായിരിക്കും'; CJP പ്രതിഷേധത്തില്‍ ശക്തമായ നിലപാടുമായി മോക്ഷ
dot image

സിജെപി പ്രതിഷേധം രാജ്യവ്യാപകമായ ശക്തി പ്രാപിച്ചിരിക്കുന്നതിനിടയില്‍ സിനിമാതാരങ്ങളും നിലപാട് വ്യക്തമാക്കി രംഗത്തുവരുന്നുണ്ട്. NEET ചോദ്യ പേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി നിരവധി താരങ്ങള്‍ എത്തുന്നുണ്ട്.

പലരും സര്‍ക്കാരിനെയോ ഭരണകക്ഷിയെയെ പരാമര്‍ശിക്കാതെ പോസ്റ്റിടുമ്പോള്‍ ചിലര്‍ രൂക്ഷ വിമര്‍ശനം തന്നെ ഉന്നയിക്കുന്നുണ്ട്. അക്കൂട്ടത്തിലാണ് ബംഗാളി നടിയും തെന്നിന്ത്യന്‍ സിനിമയിലെ സജീവ താരവുമായ നടി മോക്ഷ എത്തുന്നത്.

നടിയുടെ ഒരു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ക്കും അതിനെ പിന്തുണക്കുന്നവര്‍ക്കുമെതിരെ സംഘപരിവാര്‍ ശക്തികള്‍ വ്യാപകമായ വ്യാജ-വിദ്വേഷ പ്രചരണം അഴിച്ചുവിട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് നടി മോക്ഷയുടെ പ്രതികരണം.

'ധുരന്ദര്‍ 3 വരുമ്പോള്‍ നമ്മളെയെല്ലാം അവര്‍ പാകിസ്താന്‍ ഏജന്റുകളായി ചിത്രീകരിക്കും. അത് ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്റെ കണ്ണിലൂടെ നമ്മുടെ മുന്നില്‍ സിനിമയായി എത്തുകയും ചെയ്യും,' എന്നാണ് മോക്ഷ സ്‌റ്റോറിയില്‍ കുറിച്ചിരിക്കുന്നത്.

അതേസമയം, സിജെപിയുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇതേ തുടര്‍ന്ന് സിജെപി നേതാക്കളും സര്‍ക്കാര്‍ പ്രതിനിധികളുമായി ചേര്‍ന്ന് നടത്തിയ ചര്‍ച്ച ഭാഗികമായി പരാജയപ്പെട്ട നിലയിലാണ്.

Content Highlights: Actress Moksha mocks government by saying that that the CJP protesters may get presented as pakistani agents in Dhurandhar 3.

dot image
To advertise here,contact us
dot image