

ഇൻസ്റ്റഗ്രാം റീലുകളിൽ ട്രെൻഡായ കല്യാണി എന്ന ഇൻഡി പോപ് ഗാനത്തിന് പുതിയ പതിപ്പ് നൽകി ടീം. ശ്രേയ ഘോഷാലും സാനിയ ഇയ്യപ്പനുമാണ് പുതിയ വേർഷന്റെ ഹൈലൈറ്റ്. ഒറിജിനല്‍ കല്യാണിയുടെ സ്രഷ്ടാക്കളായ അര്‍ജനും കെ.ഡി.എസും ഫിഫ്റ്റി 4–ഉം റോണും പുതിയ പാട്ടിലുമുണ്ട്. സാനിയയുടെ താരകപ്പാണ് ചുവടുകൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. മലയാളത്തിലും ഹിന്ദിയിലും കൂട്ടിച്ചേര്‍ത്ത വരികളുമാണ് ശ്രേയ ഘോഷാല്‍ ഗാനം ആലപിച്ചിരിക്കുന്നത്.

പ്രാദേശിക തലത്തിൽ ശ്രദ്ധ നേടിയ ഒരു ഗാനമായി മാറിയ ‘കല്യാണി’, പിന്നീട് ഭാഷയുടെയും സംസ്കാരത്തിന്റെയും അതിരുകൾ മറികടന്ന് രാജ്യവ്യാപകമായ സംഗീത പ്രതിഭാസമായി വളർന്നു. ഹൃദയസ്പർശമായ ആവിഷ്കാരം, കവിതാസൗന്ദര്യമാർന്ന വരികൾ, ആകർഷകമായ സംഗീതം എന്നിവയുടെ കരുത്തിൽ ഈ ഗാനം ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിലേക്ക് കടന്നിരുന്നു.
സ്പോട്ടിഫൈ ഇന്ത്യയുടെ ടോപ് 200 ചാർട്ടിൽ ‘കല്യാണി’ 17-ാം സ്ഥാനവും സ്പോട്ടിഫൈ യുഎഇ ടോപ് 200 ചാർട്ടിൽ രണ്ടാം സ്ഥാനവും നേടി. കൂടാതെ സ്പോട്ടിഫൈ ഗ്ലോബൽ വൈറൽ സോങ്സ് ചാർട്ടിൽ 32-ാം സ്ഥാനവും സ്വന്തമാക്കി. സിംഗപ്പൂരിൽ രണ്ടാം സ്ഥാനവും യുഎഇയിൽ മൂന്നാം സ്ഥാനവും ഇന്ത്യയിലും മലേഷ്യയിലും 11-ാം സ്ഥാനവും നേടി ഈ ഗാനം പ്രാദേശിക ഇന്ത്യൻ സംഗീതത്തിനുള്ള ആഗോള സ്വീകാര്യത തെളിയിച്ചു.
കഴിഞ്ഞ നവംബറിലാണ് കല്യാണി ആദ്യമായി യൂട്യൂബില്‍ റിലീസ് ചെയ്തത്. മലയാളം ഇന്‍ഡി പോപ്പില്‍ റെക്കോര്‍ഡ് കുതിപ്പാണ് പിന്നീട് കണ്ടത്. എല്ലാ റേറ്റിങ് ചാര്‍ട്ടുകളിലും കല്യാണി മുന്നിലെത്തി. ഇന്‍സ്റ്റ റീലുകളില്‍ തരംഗമായി. മലയാളി ഡാന്‍സര്‍ നോയല്‍ അലക്സാണ്ടറും ടീമും കൊറിയോഗ്രാഫി ചെയ്ത ഡാന്‍സ് വീഡിയോകള്‍ കൂടി ട്രെന്‍ഡിങായതോടെ കല്യാണി വന്‍തരംഗമായി മുന്നേറി. ബോളിവുഡ് താരങ്ങളടക്കം പാട്ടിനു ചുവടുവച്ചു. യൂണിവേഴ്സല്‍ മ്യൂസിക് ഇന്ത്യയുടെ ബാനറിലാണ് കല്യാണി റിലീസ് ചെയ്തത്.
Content Highlights: A remix version of the song “Kalyani,” featuring vocals styled after Shreya Ghoshal, is rapidly gaining traction on social media. The track has gone viral on platforms like Instagram Reels and YouTube Shorts, with users praising its melodic fusion and emotional depth. The AI-enhanced vocal recreation has also sparked discussions about the growing role of synthetic voices in modern music production.